കീവ്: യുക്രൈനില്‍ റഷ്യ യുദ്ധം തുടരുന്നതിനിടെ റഷ്യന്‍ സൈന്യം ചെര്‍ണോബില്‍ ആണവ നിലയത്തിന്റെ നിയന്ത്രണം ഉപേക്ഷിച്ച് പിൻവാങ്ങുന്നതായി റിപ്പോർട്ടുകൾ. ആണവകേന്ദ്രത്തിന്റെ നിയന്ത്രണം യുക്രൈന് തിരികെ നല്കി വെള്ളിയാഴ്ച മുതല്‍ റഷ്യന്‍ സൈനികര്‍ പ്രദേശത്തുനിന്നും പോകുന്നതായി റിപ്പോർട്ടുകൾ ഉണ്ടയായിരിന്നു.
ആണവ നിലയം സ്ഥിതി ചെയ്യുന്ന അതിസുരക്ഷാമേഖലയില്പ്പെട്ട വനത്തില്‍ ട്രെഞ്ച് കുഴിക്കുന്നതിനിടെ ആണവ ചോർച്ച ഏറ്റതാണ്, ന്യൂക്ലിയര്‍ പ്ലാന്റ് ഉപേക്ഷിച്ച് റഷ്യന്‍ സൈനികര്‍ മടങ്ങുന്നതിന് കാരണമെന്ന് യുക്രൈന് ഊര്‍ജ്ജ കമ്പനി എനര്‍ഗോട്ടം പറയുന്നു. എന്നാല്‍ എത്ര സൈനികര്‍ക്ക് ആണവ വികിരണം ഏറ്റുവെന്നോ, അവരുടെ നില ഗുരുതരമാണോ എന്നതുസംബന്ധിച്ച് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ആണവ വികിരണം സംബന്ധിച്ച് അന്താരാഷ്ട്രതലത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. വിഷയത്തില്‍ ക്രെംലിനും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയും ഇതിനോട്പ്രതികരിച്ചിട്ടില്ല. അതേസമയം റഷ്യന്‍ സൈന്യം ചെര്‍ണോബില്‍ ആണവനിലയം ഉപേക്ഷിച്ച് മടങ്ങുന്നതായി യുക്രൈന് അറിയിച്ചു.