കീവ്: യുദ്ധം അവസാനിപ്പിക്കാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് വ്യക്തമാക്കി യുക്രെയിന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി. പുടിനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സെലന്‍സ്കി ആവര്‍ത്തിച്ചു. യുക്രെയിനില്‍ നിന്ന് റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ പുടിന് തയ്യാറായാല്‍ പകരമായി നാറ്റോ അംഗത്വത്തിനുള്ള ശ്രമം ഉപേക്ഷിക്കാമെന്നും സെലന്‍സ്കി വ്യക്തമാക്കി.
യുക്രെയിനില്‍ നിന്നുള്ള സൈനിക പിന്മാറ്റവും ജനങ്ങളുടെ സുരക്ഷിതത്വവും പുടിന് ഉറപ്പുനല്‍കിയാല്‍ നാറ്റോ അംഗത്വം തേടേണ്ടതില്ലെന്നതില്‍ തീരുമാനം എടുക്കും. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലെ തര്‍ക്ക പ്രദേശങ്ങളുടെ നിലവിലെ സ്ഥിതി ചര്‍ച്ചചെയ്യപ്പെടണമെന്നും സെലെന്‍സ്കി പറഞ്ഞു.
റഷ്യന്‍ പ്രസിഡന്റുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍, ഈ പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ താന്‍ തയ്യാറാണെന്ന് യുക്രെനിയന്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.