വാഷിങ്ടന്‍: റഷ്യന്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ അമേരിക്കയോട് കൂടുതല്‍ സൈനിക സഹായം അഭ്യര്‍ഥിച്ച് യുക്രൈന് പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കി. അമേരിക്കന്‍ കോണ്‍ഗ്രസിനെ ഓണ്‍ലൈനായി അഭിസംബോധന ചെയ്യവേയാണ് സെലന്‍സ്കി സഹായാഭ്യർഥന നടത്തിയത്.
റഷ്യയ്ക്കെതിരായ ഉപരോധം കൂടുതല്‍ ശക്തമാക്കണമെന്നും അമേരിക്കന്‍ വ്യവസായ സ്ഥാപനങ്ങളെ റഷ്യയില്‍നിന്ന് പിന്‍വലിക്കണമെന്നും സെലന്‍സ്കി കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു.
“ഞങ്ങളെ മാത്രമല്ല റഷ്യ ആക്രമിച്ചത്. ഞങ്ങളുടെ രാജ്യത്തെയോ ഞങ്ങളുടെ നഗരങ്ങളെയോ മാത്രമല്ല തകര്‍ത്തത്. ഞങ്ങള്‍ മുറുകെപ്പിടിച്ച മൂല്യങ്ങള്‍ക്കെതിരെ, സ്വന്തം രാജ്യത്ത് സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശങ്ങള്‍ക്ക് നേരെ, ഞങ്ങളുടെ സ്വപ്നങ്ങള്‍ക്ക് നേരെ കൂടിയാണ് ക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്. അമേരിക്കന്‍ ജനത മുറുകെപ്പിടിക്കുന്ന അതേ സ്വപ്നങ്ങള്‍ക്ക് നേരെ”, സെലന്‍സ്കി പറഞ്ഞു.
യുദ്ധം 21 ദിവസം പിന്നിടുമ്പോള്‍ റഷ്യന്‍ കടന്നുകയറ്റം എത്രത്തോളം രൂക്ഷമാണെന്ന് വ്യക്തമാക്കുന്ന ഗ്രാഫിക് വീഡിയോയും സെലന്‍സ്കി കോണ്‍ഗ്രസിന് മുന്നാകെ പ്രദര്‍ശിപ്പിച്ചു. റഷ്യന്‍ ആക്രമണങ്ങളെ പേള്‍ ഹാബര്‍ ആക്രമണത്തോടും വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തോടും ഉപമിച്ച സെലന്‍സ്കി, അമേരിക്കയുടെ കൂടുതല്‍ സഹായങ്ങള്‍ക്കും അഭ്യര്‍ഥിച്ചു.