ലഖ്നോ: ഉത്തർപ്രദേശിൽ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന്. 54 നിയോജക മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. രണ്ട് കോടി ആറു ലക്ഷം വോട്ടർമാരാണ് ഏഴാം ഘട്ടത്തിലെ 613 സ്ഥാനാർഥികളുടെ വിധി തീരുമാനിക്കുന്നത്.
ഒമ്പതു ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാ മണ്ഡലമായ വാരാണസി ഉൾപ്പെടുന്ന പ്രദേശത്താണ് വോട്ടെടുപ്പ്. ബി.ജെ.പിയും സമാജ്‌വാദി പാർട്ടിയും രൂപവത്കരിച്ച സഖ്യങ്ങളുടെ പരീക്ഷണം കൂടിയാണ് അവസാന വട്ട പോളിങ്. മാർച്ച് 10നാണ് വോട്ടെണ്ണൽ. നേരത്തെ വോട്ടെടുപ്പ് കഴിഞ്ഞ പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിലെയും ഫലം അന്നറിയാം.