കീവ്: യുക്രെയ്ൻ നഗരമായ സുമിയിലെ ഇന്ത്യക്കാരുടെ ഒഴിപ്പിക്കൽ ഉടനുണ്ടാകുമെന്ന് ഇന്ത്യൻ എംബസി. സമയവും തീയതിയും ഉടൻ പ്രഖ്യാപിക്കും. നിർദേശം കിട്ടിയാൽ വിദ്യാർഥികൾ പുറപ്പെടാൻ തയാറാകണമെന്നും എംബസി അറിയിച്ചു.
യുക്രെയ്ൻ നഗരം പോൾട്ടോവ വഴിയാണ് ഒഴിപ്പിക്കൽ നടക്കുക. പോൾട്ടോവയിലൂടെ പടിഞ്ഞാറൻ അതിർത്തിയിൽ എത്തിച്ച് ഒഴിപ്പിക്കുമെന്നാണ് എംബസി വ്യക്തമാക്കുന്നത്. വിദ്യാര്‍ഥികളടക്കം ഏകദേശം 700 ഇന്ത്യന്‍ പൗരന്മാര് സുമിയിലുണ്ടെന്നാണ് വിവരം.
ഇതിനിടെ യുക്രൈനില്‍ നിന്ന് ഇതുവരെ 15900 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇന്ന് 11 വിമാനങ്ങളിലായി 2135 ഇന്ത്യക്കാരെയാണ് നാട്ടിലെത്തിച്ചത്. നാളെ എട്ട് വിമാനങ്ങളിലായി 1500 പേരെ നാട്ടിലെത്തിക്കുമെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
യുക്രൈന് ഒഴിപ്പിക്കല്‍ വിജയകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തേ അറിയിച്ചിരുന്നു. വലിയ രാജ്യങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യമാണ് ഇന്ത്യ ചെയ്യുന്നത്. ആയിരക്കണക്കിന് പേരെ ഇതിനോടകം ഒഴിപ്പിച്ചു കഴിഞ്ഞു. കൊവിഡിനെ കൈകാര്യം ചെയ്തത് പോലെ പുതിയ സാഹചര്യത്തെയും നേരിടുകയാണെന്നും മോദി വ്യക്തമാക്കി.