യുക്രൈൻ റഷ്യ യുദ്ധം ഇന്ന് ഏഴ് ദിവസം പിന്നിടുമ്പോഴും യുദ്ധം ഇപ്പോഴും കൂടുതൽ ശക്തമായിരിക്കുകയാണ്. ഇരു വിഭാഗത്തും കനത്ത നാശം ഉണ്ടായിട്ടുണ്ട്. ഇതുവരെ ആറായിരത്തോളം സൈനികർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ പ്രസിഡന്റ് വഌദിമിർ സെലൻസ്കി പറഞ്ഞു. ഇന്ന് ഖാർക്കിവിലെ റഷ്യൻ ഷെല്ലാക്രമണത്തിൽ 21 പേരാണ് കൊല്ലപ്പെട്ടത്. 112 പേർക്ക് പരുക്കേറ്റു. യുദ്ധം ഈ രീതിയിൽ മുന്നോട്ട് പോയാൽ ഇനിയും മനുഷ്യ ജീവനുകൾ കൊഴിഞ്ഞു പോയികൊണ്ടിരിക്കും. അതേസമയം, ഈ യുദ്ധത്തിനിടയിലും ഇടക്ക് ചില ആളുകളുടെ പേരുകൾ ഉയർന്ന് കേൾക്കാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറ്റവും കൂടുതൽ പേർ തിരഞ്ഞ വ്യക്തിയാണ് സെലെൻസ്കി. എന്നാൽ അദ്ദേഹത്തോടൊപ്പം തന്നെ രാജ്യത്തെ സൈനികരോടൊപ്പം യുക്രൈൻ ജനതെയെ ചേർത്തുപിടിച്ച മറ്റൊരാളുണ്ട്. യുക്രൈനിന്റെ പ്രഥമ വനിത ഒലേന സെലന്‍സ്ക എന്ന ധീര വനിത.
യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ ഭാര്യയാണ് ഒലേന സെലെൻസ്ക. എന്നാൽ ഈ പേരുകളിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട ഒരാളല്ല ഒലേന. റഷ്യൻ ആക്രമണത്തെ രാജ്യം മുഴുവൻ നേരിടുമ്പോഴും പ്രസിഡന്റിനൊപ്പം തന്നെ യുക്രൈൻ ജനതയ്ക്ക് ധൈര്യം നൽകിക്കൊണ്ട് സെലൻസ്കയും മുന്നിൽത്തന്നെയുണ്ട്. റഷ്യൻ സൈന്യം കീവ് വളഞ്ഞപ്പോഴും വഴങ്ങാൻ വിസമ്മതിച്ച് ഭർത്താവിന്റെ അരികിൽ ശക്തമായി നിൽക്കുന്ന സെലൻസ്കയുടെ ധൈര്യവും നിശ്ചയദാർഢ്യവും വളരെയേറെ പ്രശംസനീയമാണ്.
1978 ഫെബ്രുവരി 5ന് മധ്യ യുക്രൈനിലെ ക്രൈവി റിഹിലാണ് പ്രഥമ വനിത ഒലേനയുടെ ജനനം. സെലെൻസ്കിയും അതേ പട്ടണത്തിൽ അതേ വർഷം തന്നെയാണ് ജനിച്ചത്. എന്നാൽ ഇരുവരും ക്രൈവി റിഹ് നാഷണൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാകുന്നതുവരെ പരസ്പരം കണ്ടുമുട്ടിയില്ല. ഒലീന ആർക്കിടെക്ചറിൽ ഉന്നത വിദ്യാഭ്യാസം നേടി. അതുകഴിഞ്ഞ് എഴുത്തിന്റെ വഴി സ്വീകരിക്കുയായിരുന്നു. സിനിമകള്‍ക്കും ടെലിവിഷൻ ഷോകൾക്കും എഴുതുന്നത് കൂടാതെ യുക്രൈനിലെ പ്രമുഖ നിർമ്മാണ കമ്പനിയായ കവർതാൽ 95ന്റെ സ്ഥാപകരിൽ ഒരാളും കൂടിയാണ് ഒലേന.
പ്രഥമ വനിത എന്ന പദവിയിലെത്തിയതോടെ യുക്രൈൻ ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നതിൽ എന്നും സെലൻസ്ക ശ്രദ്ധിച്ചിട്ടുണ്ട്. 2003ലായിരുന്നു യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്കിയും ഒലേന സെലൻസ്കയും തമ്മിലുള്ള വിവാഹം നടന്നത്. ഇവർക്ക് രണ്ട് കുട്ടികളാണ് ഉള്ളത്. 44 കാരിയായ ഒലേന സെലന്‍സ്ക അഭിനേത്രി, വാസ്തുശില്പി, തിരക്കഥാകൃത്ത് കൂടിയാണ്. 2019-ൽ ഫോക്കസ് മാഗസിൻ പ്രസിദ്ധീകരിച്ച യുക്രൈനിലെ ഏറ്റവും സ്വാധീനമുള്ള 100 സ്ത്രീകളിൽ ഒരാളായി യുക്രൈനിയൻ പ്രഥമ വനിതയെ തിരഞ്ഞെടുത്തിരുന്നു. ലിംഗസമത്വം എന്ന വിഷയത്തെ കുറിച്ച് ഒലേന സെലന്‍സ്ക നടത്തിയ പ്രസംഗങ്ങളും പ്രസ്താവനകളും ആഗോളതലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയവയായിരുന്നു.
റഷ്യൻ ആക്രമണം ശക്തമായി തുടരുമ്പോഴും സെലൻസ്ക ജനതയ്ക്ക് ധൈര്യം പകർന്ന് കൂടെ നിന്നു. സമൂഹമാധ്യമങ്ങളിലൂടെ തന്റെ സന്ദേശങ്ങൾ ജനങ്ങളുമായി പങ്കുവെച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത് സെലൻസ്ക കുറിച്ചതിങ്ങനെ “ഏറ്റവും പ്രിയപ്പെട്ട ജനങ്ങളെ, ഞാൻ ഓർക്കുന്നത് നിങ്ങൾ ഓരോരുത്തരെയും കുറിച്ചാണ്. ടിവിയിലും ഇന്റർനെറ്റിലും തെരുവുകളിലും ഞാൻ നിങ്ങളെ കാണുന്നുണ്ട്. നിങ്ങളുടെ പോസ്റ്റുകളും വീഡിയോകളും എല്ലാം ഞാൻ കാണുന്നു. പിന്നെ എന്താണെന്നറിയാമോ? നിങ്ങളെ കുറിച്ചോർക്കുമ്പോൾ എനിക്ക് പറയാനുള്ളത് നിങ്ങൾ അസാധാരണ മനുഷ്യരാണ്. ഈ രാജ്യത്ത് നിങ്ങളോടൊപ്പം ജീവിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. പലരും പറഞ്ഞുകേട്ടു നിങ്ങൾ ആൾക്കൂട്ടമാണെന്ന്. എന്നാൽ ഇതൊരു ആൾക്കൂട്ടമല്ല. ഇതൊരു സൈന്യമാണ്. ഇനി എനിക്ക് പരിഭ്രാന്തിയും കണ്ണീരും ഉണ്ടാകില്ല. കാരണം ഞാൻ ഇപ്പോൾ ആത്മവിശ്വാസത്തോടെ ഇരിക്കുകയാണ്. എന്റെ കുഞ്ഞുങ്ങൾ എന്നെ ഉറ്റുനോക്കുന്നു. ഞാൻ അവരോടൊപ്പം ഉണ്ടാകും. എന്റെ ഭർത്താവിനും നിങ്ങൾക്കും ഒപ്പവും ഞാൻ ഉണ്ടാകും”. ഒലേനയുടെ ഈ വാക്കുകൾ യുക്രേനിയൻ ജനതയ്ക്ക് വളരെ വലിയ ആത്മവിശ്വാസമാണ് ഉണ്ടാക്കുന്നത്.