യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ റഷ്യയിലെ എല്ലാ ഉൽപ്പന്നങ്ങളുടെയും വിൽപ്പന നിർത്തിവെച്ചതായി അമേരിക്കൻ ടെക്നോളജി കമ്പനി ആപ്പിൾ.ആപ്പിൾ പേ, ആപ്പിൾ മാപ്പ് തുടങ്ങിയ സേവനങ്ങളും പരിമിതപ്പെടുത്തി. റഷ്യയുടെ അധിനിവേശത്തെക്കുറിച്ച് “അഗാധമായ ഉത്കണ്ഠ’ ഉണ്ടെന്നും ആക്രമണത്തിന്റെ ഇരകൾക്കൊപ്പം നിലകൊള്ളുമെന്നും ഐഫോൺ ഭീമൻ അറിയിച്ചു.
യുക്രേനിയൻ പൗരന്മാർക്കുള്ള സുരക്ഷാ മുൻകരുതൽ നടപടിയായി ഞങ്ങൾ യുക്രൈനിലെ അപ്പിൾ മാപ്പിൽ ട്രാഫിക്കും ലൈവ് സംഭവങ്ങളും പ്രവർത്തനരഹിതമാക്കിയിട്ടുണ്ട്. ഞങ്ങൾ സ്ഥിതിഗതികൾ വിലയിരുത്തുന്നത് തുടരുകയാണ്. ലോകമെമ്പാടുമുള്ള സമാധാനത്തിനായി ആഹ്വാനം ചെയ്യുന്ന എല്ലാവരോടും ഞങ്ങൾ പങ്കുചേരുന്നതായും’ ആപ്പിൾ അറിയിച്ചു.
















