യുക്രൈനിലെ കർകീവിൽ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു.ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.കർണാടകയിലെ ഹവേരി സ്വദേശി നവീൻകുമാർ (21)ആണ് മരിച്ചത്.നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥിയാണ്.ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ ചെന്നൈയിലാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
യുക്രൈനെതിരെ ആക്രമണം കറുപ്പിച്ച സാഹചര്യത്തിൽ കീവിലെ മുഴുവൻ ഇന്ത്യക്കാരും ഇന്ന് തന്നെ മറ്റു സ്ഥലങ്ങളിലേക്ക് മാറണമെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിരുന്നു.എന്നാൽ യുക്രൈനിലെ പല നഗരങ്ങളിലും നൂറു കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ ബങ്കറുകളിൽ കഴിയുകയാണ്.ഇവരെ പുറത്തെത്തിച്ചു അതിർത്തികൾ വഴി ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ദൗത്യം പുരോഗമിക്കുകയാണ്.
















