കീവ്: യൂറോപ്യൻ യൂണിയനിൽ അംഗത്വം ലഭിക്കാനുള്ള അപേക്ഷയിൽ യുക്രൈന് പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി ഒപ്പുവച്ചു. റഷ്യൻ സേനയുടെ അധിനിവേശത്തിനിടയിലാണ് യുക്രൈന്റെ ഈ നീക്കം. അപേക്ഷയില്‍ ഒപ്പുവയ്ക്കുന്ന ചിത്രവും യുക്രൈന് പുറത്തുവിട്ടു.
അംഗത്വത്തിന് സഖ്യ രാജ്യങ്ങളുടെ പിന്തുണ സെലന്‍സ്കി അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ യുക്രൈനെ ഇയുവില്‍ ഉള്‍പ്പെടുത്തുന്നതിന് എതിരാണ് റഷ്യ. റഷ്യയെ പ്രകോപിപ്പിക്കുന്ന ആവശ്യമാണ് സെലന്‍സ്കി ഉന്നയിച്ചത്.
നേരത്തെ, ബെലാറഷ്യൻ അതിർത്തിയിൽ യുക്രൈനും റഷ്യൻ പ്രതിനിധികളും തമ്മിൽ ചർച്ചകൾ നടന്നിരുന്നു. റഷ്യന്‍ സേന പൂര്‍ണമായും പിന്‍വാങ്ങുക, അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളാണ് സെലന്‍സ്കി മുന്നോട്ടുവച്ചത്. എന്നാല്‍, നാറ്റോയില്‍ യുക്രൈന് അംഗമാവരുതെന്നതാണ് റഷ്യയുടെ ആവശ്യം.
അതേസമയം റഷ്യയും യുക്രൈനും അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ജനവാസ മേഖലകളില്‍ റഷ്യ ആക്രമണം നടത്തുന്നതിന്റെ തെളിവുകളുണ്ട്. മേഖലയില്‍ എത്രയും വേഗം സമാധാനം പുലരണമെന്ന് യുഎന്‍ ആഹ്വാനം ചെയ്തു. ഈ യുദ്ധം തുടര്‍ന്നാല്‍ ദശാബ്ദങ്ങള്‍ക്ക് ശേഷമുള്ള വലിയ പ്രതിസന്ധിയായിരിക്കുമെന്ന് യുഎന്‍ വിലയിരുത്തി.