ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക യോഗം ബുധനാഴ്ച ചേരും. ആണവായുധങ്ങൾ സജ്ജമാക്കാൻ സേനാ തലവന്മാർക്ക് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ നിർദേശം നൽകിയ സാഹചര്യത്തിലാണ് തീരുമാനം. യുഎൻ ന്യൂക്ലിയർ വാച്ച്ഡോഗിന്റെ 35 അംഗങ്ങളടങ്ങിയ ഡയറക്ടർ ബോർഡ് ആണ് ചേരുക.
അല്പ സമയം മുൻപാണ് പുടിൻ ആണവായുധങ്ങൾ സജ്ജമാക്കാൻ സേനാ തലവന്മാർക്ക് നിർദേശം നൽകിയത്. നാറ്റോയുടെ കടുത്ത നിലപാടിന് പിന്നാലെയാണ് തീരുമാനമെന്ന് പുടിൻ വ്യക്തമാക്കി. റഷ്യയ്ക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ കടുത്ത സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു.
ഇതിനിടെ യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി റഷ്യയുമായുള്ള ചർച്ച സ്ഥിരീകരിച്ചു. ബെലാറസ് പ്രസിഡന്റിന്റെ ഉറപ്പിനെ തുടർന്നാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചയിൽ പങ്കെടുക്കുന്ന പ്രതിനിധികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ബെലാറസ് പ്രസിഡന്റ് അറിയിച്ചു. യുക്രൈൻ പ്രതിനിധി സംഘം ചർച്ചയ്ക്ക് തിരിച്ചതായിയാണ് റിപ്പോർട്ട്.