രക്ഷാദൗത്യത്തിന്റെ ഭാഗമായി പുതിയ മാർഗനിർദേശവുമായി യുക്രൈനിലെ ഇന്ത്യൻ എംബസി. പ്രശ്നബാധിത പ്രദേശങ്ങളിൽനിന്നും സുരക്ഷിത സ്ഥാനത്തേക്ക് എത്താൻ ഇന്ത്യക്കാർക്ക് ട്രെയിൻ സർവിസുകൾ ഉപയോഗിക്കാമെന്നാണ് നിർദേശം . റെയിൽ മാർഗം വഴിയുള്ള യാത്ര സുരക്ഷിതമാണെന്നും എംബസി അറിയിച്ചു. പൂർണ്ണമായും സൗജന്യമായ യാത്രയിൽ സ്റ്റേഷനിൽ ആദ്യമെത്തുന്നവർക്കായിരിക്കും ആദ്യ സേവനം ലഭിക്കുക. സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും റെയിൽവേ സ്റ്റേഷനിൽ മുൻഗണന നൽകും.
ഇന്ത്യക്കാരോട് കൂട്ടമായി യാത്ര ചെയ്യണമെന്ന് എംബസി നിർദേശിച്ചു. തനിച്ചാണെങ്കിൽ മറ്റ് ഇന്ത്യൻ യാത്രക്കാരെ കണ്ടെത്തി അവരോടൊപ്പം യാത്ര തുടരണം. യുക്രെയ്നിൽ അകപ്പെട്ട ഇന്ത്യൻ വംശജരെ റൊമാനിയയും ഹംഗറിയും വഴി രക്ഷപ്പെടുത്താനുള്ള ദൗത്യം തുടരുകയാണ്. യുക്രെയ്ന്റെ അയൽരാജ്യങ്ങളുമായി കൂടുതൽ അതിർത്തികൾ തുറക്കാൻ വേണ്ട നടപടി സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.