വളരെ പെട്ടന്നാണ് ലോകത്തിനു തന്നെ ഭീക്ഷണിയായിരിക്കുന്ന മഹായുദ്ധം ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഈ യുദ്ധം ലോൿ രാജ്യങ്ങളിൽ എല്ലാം വലിയ പ്രത്യാഘാതങ്ങൾ ആണ് സൃഷ്ടിക്കാൻ പോകുന്നത്.യുക്രയിലെ റഷ്യയുടെ ആക്രമണം വഴി ആ മേഖലയുടെയും യൂറോപ്പിന്റെയും മാത്രമല്ല ലോൿത്തിന്റെ ആകെ സംദനംണ് നാസ്തപ്പെട്ടിരിക്കുന്നത് .ഇതിനെതിരെ അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രതിഷേധം ഉയർന്നിരിക്കുന്നു. പക്ഷെ റഷ്യ ഇതൊന്നും പരിഗണിക്കാതെ വിവിധ തരത്തിലുള്ള ആക്രമണങ്ങളുമായി മുന്നോട്ടു പോകുകയാണ്. റഷ്യയുടെ ഈ നീക്കങ്ങൾ ലോക രാജ്യങ്ങളെ തന്നെ ആശങ്കയിലാക്കുന്നു.
നയതന്ത്ര പരിഹാരത്തിനായി ഇതുവരെ നടത്തിയ ശ്രെമങ്ങൾ എല്ലാം വേണ്ടത്ര ഫലം കണ്ടിട്ടില്ല. പാശ്ചാത്യ ശക്തികളും റഷ്യയും തമ്മിലുള്ള ഊഷ്മളമായ ബന്ധം തകർന്നതോടെ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള വലിയ സ്പോടനാത്മകമായ സ്ഥിതിയാണ് രൂപപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഉയരുന്നതും ഓഹരി വിപണി തകരുന്നതും സ്വർണ വില കൂടുന്നതും വലിയ പ്രത്യാഘാതങ്ങൾ ആണ് സൃഷ്ടിച്ചിരിക്കുന്നത് . റഷ്യയുമായി ഇന്ത്യ പുലർത്തിപ്പോന്ന നല്ല ബന്ധത്തെ അടിസ്ഥാനമാക്കി റഷ്യ ഉക്രയിൻ പ്രശ്നം നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ കാഴ്ചപ്പാട്. തികച്ചും സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നു.
അതിനു നിരവധി കാരണങ്ങൾ ഉണ്ട്. പ്രധാനമായും ഉക്രയിനിൽ പഠിക്കാൻ പോയ 20000 കുട്ടികൾ വിവിധ സ്ഥലങ്ങളിൽ ആയി കുടുങ്ങി കിടക്കുകയാണ്. ഇതിൽ ഏതാണ്ട് 2000 പരം മലയാളി കുട്ടികൾ ഉണ്ട്. കഴിഞ്ഞ കുറെ ദിവസമായി അവരുടെ ജീവിതം ദുരിതത്തിലാണ്.ദയനീയമായ വാർത്തകൾ ആണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അവരുടെ സുരക്ഷയും വിമോചനവും ഇന്ത്യ ആഗ്രഹിക്കുന്നു. അതിനു വേണ്ടി വലിയ ശ്രെമങ്ങൾ ആണ് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത് . അത് മാത്രമല്ല സാമ്പത്തിക രാഷ്ട്രീയ മേഖലയിൽ ഒക്കെ തന്നെ ഉണ്ടാകുന്ന വലിയ പ്രത്യഘാതങ്ങൾ ഇന്ത്യ നേരിടേണ്ടിവരും.
ലോക ജീവിതത്തിനു തന്നെ ഭീക്ഷണി ഉയർത്തികൊണ്ടിരിക്കുന്ന മഹാ രോഗത്തെ അതിജീവിക്കാൻ ശ്രെമിക്കുന്നതിനിടയിലാണ് ഇത്തരമൊരു യുദ്ധം പൊട്ടിപുറപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ യുദ്ധത്തെ ന്യായീകരിക്കാൻ കഴിയില്ല. വരാനിരിക്കുന്ന കെടുതികൾ ഓർത്ത് ലോകരാഷ്ട്രങ്ങൾ ആശങ്കയിലാണ് .ഈ സംഘർഷങ്ങളും അവസാനിപ്പിക്കാൻ ഐക്യ രാഷ്ട്ര സംഘടനയും ലോക രാഷ്ട്രങ്ങളും ഇടപെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.