സൗബിൻ ഷാഹിർ പ്രധാന വേഷത്തിലെത്തുന്ന ‘കള്ളൻ ഡിസൂസ’ തിയറ്ററിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിൽ സന്തോഷ് കീഴാറ്റൂരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇതുവരെ ചെയ്തിട്ടുള്ള വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായതാണ് ഈ കഥാപാത്രം എന്നു പറയുകയാണ് താരം. മരണ നടൻ എന്നു പേരുകേട്ട നടനാണ് സന്തോഷ് കീഴാറ്റൂർ. അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങൾ ഭൂരിഭാഗവും മരിക്കുന്നവരായിരിക്കും. എന്നാൽ കള്ളൻ ഡിസൂസയിൽ അദ്ദേഹം മരിക്കുന്നില്ല. മുഴുനീള കഥാപാത്രം ചെയ്യാൻ കിട്ടിയതിൻ്റെ സന്തോഷത്തിലാണ് താരം.
സന്തോഷ് കീഴാറ്റൂർ മരിക്കാത്ത ഒരു സിനിമ കണ്ടതിൻ്റെ സന്തോഷത്തിലാണ് താനെന്ന് നടി സുരഭി ലക്ഷ്മിയും പറഞ്ഞു. ‘കള്ളൻ ഡിസൂസ’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട യാത്രയ്ക്കിടയിലാണ് സുരഭി ലക്ഷ്മി ഇത്തരമൊരു വീഡിയോ തൻ്റെ ഫേസ്‌ബുക് പേജിൽ പങ്കുവച്ചത്. വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. ചിത്രത്തിലെ നായികയായ സുരഭി ലക്ഷ്മി പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇക്കാര്യം പറയുന്നത്.
https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FSurabhiLakshmiActress%2Fvideos%2F727950931561294%2F&show_text=0&width=267
‘സാധാരണ ഭാര്യയുമായി സിനിമ കാണാന്‍ പോകുമ്പോള്‍ ഇച്ചിരി സങ്കടമാവും. സിനിമ തുടങ്ങി കുറച്ച് കഴിയുമ്പോഴേക്കും ആള് വടിയാവും. സിനിമ തുടങ്ങി തീരുന്നതുവരെ ഒരു നടൻ്റെ സാന്നിധ്യം സിനിമയിലുണ്ടെന്ന് പറയുന്നത് ഭയങ്കര സന്തോഷം തരുന്ന കാര്യമാണ്’- സന്തോഷ് കീഴാറ്റൂർ പറഞ്ഞു. ചിത്രത്തിൻ്റെ ട്രെയ്‌ലര്‍ വന്നപ്പോഴും താഴെ ‘ഒരു മരണം ഉറപ്പ്’ എന്ന കമന്റ് ഉണ്ടായിരുന്നുവെന്നാണ് സുരഭി പറയുന്നത്.
സന്തോഷേട്ടൻ മരിച്ചാൽ ചിത്രം ഹിറ്റാണ് എന്നാണ് പറയുന്നത്. എന്നാൽ മരിക്കാതെ തന്നെ ‘കള്ളൻ ഡിസൂസ’ ഹിറ്റാകുമെന്നാണ് സുരഭിയുടെ വാക്കുകൾ. ദുല്‍ഖര്‍ സല്‍മാൻ്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘ചാര്‍ലി’യില്‍ സൗബിന്‍ അവതരിപ്പിച്ച കഥാപാത്രമായിരുന്നു ‘കള്ളന്‍ ഡിസൂസ’. ഈ കഥാപാത്രത്തിന്‍റെ സ്‍പിന്‍ ഓഫ് ചിത്രമാണ് ഇത്. ജിത്തു കെ ജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്‍മി, ഹരീഷ് കണാരന്‍, വിജയരാഘവന്‍, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, റോണി ഡേവിഡ്, പ്രേംകുമാര്‍, രമേഷ് വര്‍മ്മ, വിനോദ് കോവൂര്‍, കൃഷ്‍ണകുമാര്‍, അപര്‍ണ നായര്‍ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
















