ഏറ്റവും ആരാധകരുള്ള താര ദമ്പതിമാരാണ് റിതേഷ് ദേശ്മുഖും ജെനീലിയ ഡിക്രൂസും. സാമൂഹ്യമാധ്യമങ്ങളിലും ഇവര്‍ സജീവമായി ഇടപെടാറുണ്ട്. റിതേഷിൻ്റെയും ജെനീലയയുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ജെനീലയ്ക്കൊപ്പമുള്ള പുതിയ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് റിതേഷ് ഇപ്പോള്‍.
പ്രണയത്തിലായിട്ട് 20 വർഷം പൂർത്തിയാക്കിയതിനെക്കുറിച്ചാണ് റിതേഷിൻ്റെ പോസ്റ്റ്. ജനീലയ്ക്കൊപ്പമുള്ള ആദ്യ സിനിമ ‘തുജേ മേരി കസം’ എന്ന ചിത്രത്തിൽ നിന്നുള്ള സ്റ്റില്ലിനൊപ്പമാണ് താരത്തിൻ്റെ പോസ്റ്റ്. 20 വർഷങ്ങൾക്കു മുൻപ് ഇന്നാണ് ഇത് തുടങ്ങിയത്.
എന്നാണ് താരം കുറിച്ചത്. ജനീലിയയോടുള്ള പ്രണയത്തെക്കുറിച്ചും റിതേഷ് വാചാലനായി. നിന്നോട് എനിക്കുള്ളത് പ്രണയമല്ല ഭ്രാന്താണ് എന്നാണ് താരം പറയുന്നത്. ഇതിനു പിന്നാലെ മറുപടിയുമായി ജനീലിയയും എത്തി. നിനക്കൊപ്പമുള്ള ഓരോ വർഷവും കഴിയുമ്പോൾ ഈ ഭ്രാന്ത് പ്രണയമാണെന്ന് ഞാൻ തിരിച്ചറിയുന്നു എന്നായിരുന്നു ജനീലിയയുടെ വാക്കുകൾ.
താരദമ്പതികൾക്ക് ആശംസകളുമായി നിരവധി താരങ്ങളാണ് എത്തുന്നത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് 2012 ഫെബ്രുവരി മൂന്നിനാണ് ഇരുവരും വിവാഹിതരാവുന്നത്. പത്താം വിവാഹ വാര്‍ഷികം അടുത്തിടെയാണ് ഇരുവരും ആഘോഷിച്ചത്.