മലയാളത്തിന്‍റെ അഭിനയ ചക്രവർത്തി മമ്മൂട്ടി സിനിമാ ക്യാമറക്ക് മുന്നിൽ എത്തിയിട്ട് അമ്പത് വർഷങ്ങളും പിന്നിട്ടു കഴിഞ്ഞു. മമ്മൂട്ടിയുടെ വിവിധ പ്രായത്തിലുള്ള വിവിധ മേഖലകളിലുള്ള ആരാധകരുടെ വീഡിയോകളും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
റൂബിക്സ് ക്യൂബുകൊണ്ട് അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് താരത്തിൻ്റെ ഒരു കുട്ടിആരാധകൻ. റൂബിക്സ് ക്യൂബുകൾ ചേർത്തുവച്ചുകൊണ്ട് മമ്മൂട്ടിയുടെ ചിത്രമാണ് കൃഷ്ണീൽ അനിൽ സൃഷ്ടിച്ചത്. ഒരു വലിയ ഫെയ്മിൽ റൂബിക്സ് ക്യൂബുകൾ അടുക്കിവച്ചാണ് കൃഷ്ണീൽ മമ്മൂട്ടിയുടെ ചിത്രമുണ്ടാക്കിയത്. മമ്മൂട്ടി അങ്കിളിന് സ്നേഹത്തോടെ എന്ന കുറിപ്പിലുള്ള വീഡിയോ താരം തന്നെയാണ് പങ്കുവച്ചത്.
കൃഷ്ണീൽ അനിലിന് നന്ദി പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി വീഡിയോ ഷെയർ ചെയ്തത്. എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് കൊച്ചുമിടുക്കൻ്റെ വീഡിയോ. നിരവധി പേരാണ് കൃഷ്ണീലിനെ പ്രശംസിച്ചുകൊണ്ട് എത്തുന്നത്. മമ്മൂട്ടിയുടെ കുട്ടി ആരാധകർ ആദ്യമായല്ല വാർത്തകളിൽ നിറയുന്നത്. കുറച്ചു നാൾ മുൻപാണ് മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പറ്റാത്തത്തിൽ വിഷമിക്കുന്ന ഒരു കുഞ്ഞിൻ്റെ വീഡിയോ വൈറലായത്. നിറയെ സമ്മാനങ്ങൾ നൽകിയാണ് മമ്മൂട്ടി കുഞ്ഞു ആരാധികയുടെ വിഷമം മാറ്റിയത്.
https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FMammootty%2Fvideos%2F3154718634851556%2F&show_text=0&width=266
















