കൊച്ചി: നടൻ നന്ദു പൊതുവാളിൻ്റെ പിതാവ് പോണേക്കര ജ്യോതിസ് വീട്ടിൽ (തേക്കിൻകാട്ടിൽ കിഴക്കേതനിൽ) രാമ പൊതുവാൾ അന്തരിച്ചു. 92 വയസായിരുന്നു. ക്ഷേത്ര സംരക്ഷണ സമിതിയുടെ ആദ്യകാലപ്രവർത്തകനും പൊതുവാൾസമാജം മുൻ പ്രസിഡന്റും ആയിരുന്നു.
ഭാര്യ: രാജലക്ഷമി. മക്കൾ: നന്ദു പൊതുവാൾ, ശ്രീകുമാർ പൊതുവാൾ, ശശികുമാർ പൊതുവാൾ (പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്). മരുമക്കൾ: റീത്ത, രമ, ജ്യോതി.
















