സിനിമകൾ തിയറ്ററുകളിൽ തന്നെ കാണാനും സിനിമാ വ്യവസായത്തെ പിന്തുണയ്ക്കാനും പ്രേക്ഷകരോട് അഭ്യർഥിച്ച് നടൻ മോഹൻലാൽ. ‘ഹൃദയം’ സിനിമയുമായി ബന്ധപ്പെടുത്തിയായിരുന്നു മോഹൻലാലിൻ്റെ വാക്കുകൾ. തൻ്റെയും പ്രിയൻ്റെയും ശ്രീനിവാസൻ്റെയുമൊക്കെ മക്കൾക്കൊപ്പം ഒട്ടേറെ യുവതാരങ്ങളും മികച്ച സാങ്കേതിക വിദഗ്ദരും ഹൃദയപൂർവം ഒത്തുചേരുന്ന സിനിമയെന്ന നിലയ്ക്ക് തങ്ങളുടെയൊക്കെ ഹൃദയത്തിൽ ഒരു പ്രത്യേക ഇടം തന്നെയുള്ള ഈ സിനിമ സഹൃദയരായ പ്രേക്ഷകരെ ആനന്ദിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്നും മോഹൻലാൽ കുറിക്കുന്നു.
സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ വീണ്ടും തീയറ്ററുകള്‍ തുറന്ന സാഹചര്യത്തിലാണ് പ്രേക്ഷകരോട് അഭ്യര്‍ത്ഥനയുമായി മോഹന്‍ലാല്‍ എത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹന്‍ലാല്‍ കത്ത് പുറത്തുവിട്ടത്.
കത്തിൻ്റെ പൂര്‍ണരൂപം:
എല്ലാ പ്രിയപ്പെട്ടവര്‍ക്കും എൻ്റെ നമസ്‌ക്കാരം
മഹാമാരിക്കിടയിലും നമ്മുടെ നഗരങ്ങള്‍ ആശങ്കയുടെ നിയന്ത്രണങ്ങളില്‍ നിന്ന് പതിയെ പുറത്തുവരികയാണ്. കേരളത്തിലെ നഗരങ്ങളെല്ലാം സി കാറ്റഗറിയില്‍ നിന്ന് മാറിയതോടെ തീയറ്ററുകളും ജിമ്മുമടക്കമുള്ള പൊതു ഇടങ്ങള്‍ നിയന്ത്രണത്തോടെയെങ്കിലും തുറക്കുന്നതില്‍ നിങ്ങള്‍ക്കൊപ്പം എനിക്കും സന്തോഷമുണ്ട്.
സമ്മര്‍ദങ്ങള്‍ക്ക് എല്ലാത്തിനും ഒരല്പം ഇടവേള നല്‍കി തീയറ്ററില്‍ പോയി സിനിമാ കാണാനും പുറത്തുനിന്ന് ഭക്ഷണം കഴിക്കാനുമൊക്കെ സാധിക്കുകയെന്നത് ഇപ്പോഴത്തെ നിലയില്‍ വലിയ സ്വാതന്ത്രമാണ്. അതിലേറെ സാന്ത്വനവും. സിനിമാക്കാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്ന നിങ്ങളോട് എനിക്ക് പറയാനുള്ളത് നിങ്ങള്‍ എല്ലാവരും സാധ്യമാവും വിധം തീയറ്ററുകളില്‍ പോയി സിനിമാ കണ്ട് കലാകാരന്മാരെയും സാങ്കേതിക വിദഗ്ദ്ധരെയും ഈ വ്യവസായത്തെ തന്നെയും ഈ നിര്‍ണായക ഘട്ടത്തില്‍ പിന്തുണയ്ക്കണം എന്നാണ്.
ഹൃദയം പോലുള്ള സിനിമകള്‍ നിങ്ങളെ ആനന്ദിപ്പിക്കാന്‍ തീയറ്ററുകളില്‍ തന്നെ റിലീസ് ആകണമെന്ന നിര്‍ബന്ധത്തോടെ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. എൻ്റെയും പ്രിയൻ്റെയും ശ്രീനിവാസൻ്റെയുമൊക്കെ മക്കള്‍ക്കൊപ്പം ഒട്ടേറെ യുവതാരങ്ങളും മികച്ച സാങ്കേതിക വിദഗ്ധരും ഹൃദയപൂര്‍വ്വം ഒത്തുചേരുന്ന സിനിമയെന്ന നിലക്ക് ഞങ്ങളുടെയൊക്കെ ഹൃദയത്തില്‍ ഒരു പ്രത്യേക ഇടം തന്നെയുള്ള ഈ സിനിമാ സഹൃദരായ നിങ്ങളെയെല്ലാം ആസ്വദിപ്പിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.
തീയറ്ററുകളില്‍ പോയി സിനിമകള്‍ കാണുക. ആസ്വദിക്കുക. നല്ല സിനിമകള്‍ക്കായി നമുക്ക് കൈകോര്‍ക്കാം.
സ്‌നേഹപൂര്‍വം മോഹന്‍ലാല്‍
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FActorMohanlal%2Fposts%2F510591703767433&show_text=true&width=500
















