എല്ലാ ശക്തിയും ഉണ്ടെങ്കിലും പറക്കാൻ മാത്രം ‘മിന്നൽ മുരളി’യ്ക്ക് സാധിച്ചിരുന്നില്ല. ജെയ്സണും ജോസ്മോനും കിണഞ്ഞ് പരിശ്രമിച്ചിട്ടും നടക്കാതെ പോയൊരു കാര്യമായിരുന്നു ‘മിന്നൽ മുരളി’യുടെ പറക്കൽ. പറക്കാൻ പറ്റാത്തതിൻ്റെ നിരാശ മിന്നൽ മുരളിക്കുമുണ്ട്. ഇപ്പോഴിതാ ‘മുരളി’യെ പറപ്പിച്ച് കോട്ടയംകാരനായ രാഹുൽ എന്ന യുവാവ്.
ഡ്രോൺ ഉപയോഗിച്ചാണ് രാഹുൽ ‘മിന്നൽ മുരളി’യെ പറപ്പിച്ചത്. ‘ഡ്രോൺ മുരളി’യെ നിര്‍മിക്കുന്ന വീഡിയോ രാഹുൽ തൻ്റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്. രാഹുലിന് അഭിനന്ദനം അറിയിച്ച് സംവിധായകന്‍ ബേസില്‍ ജോസഫും രംഗത്തെത്തി. വീഡിയോ തൻ്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചുകൊണ്ടാണ് ബേസില്‍ ഇക്കാര്യം സിനിമാപ്രേമികളെ അറിയിച്ചത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fbasiljosephdirector%2Fposts%2F487197452773083&show_text=true&width=500
മിന്നല്‍ മുരളിയുടെ രൂപമുണ്ടാക്കി, അത് പറപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതിൻ്റെ നിര്‍മ്മാണം തുടങ്ങുന്നത് മുതലുള്ള എല്ലാ മേക്കിംഗ് പ്രക്രിയകളും ടെക്നിക്കല്‍ കാര്യങ്ങളും വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. ‘ഇത് ഒരു ഇതിഹാസമാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ആളുകള്‍ക്ക് അഭിനന്ദനങ്ങള്‍,” വീഡിയോ പങ്കുവെച്ച് ബേസില്‍ കുറിച്ചു.
കഴിഞ്ഞ ഡിസംബര്‍ 24ന് ടൊവിനോ തോമസ്– ബേസില്‍ ജോസഫ് കൂട്ടുകെട്ടില്‍ നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്ത ‘മിന്നല്‍ മുരളി’ എന്ന സിനിമ മലയാളത്തില്‍ മാത്രമല്ല, ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു. ഗ്ലോബല്‍ ലെവലില്‍ നെറ്റ്ഫ്ളിക്സിൻ്റെ ടോപ് ട്രെന്‍ഡിംഗ് ലിസ്റ്റിലും ചിത്രം ഇടംപിടിച്ചിരുന്നു. മിന്നല്‍ മുരളിക്ക് വേണ്ടി റിലീസിന് മുന്നെ നടത്തിയ പ്രൊമോഷന്‍ വീഡിയോകളും വൈറലായിരുന്നു.
‘ഗോദ’ എന്ന ചിത്രത്തിന് ശേഷമാണ് ബേസില്‍ ജോസഫ് ‘മിന്നല്‍ മുരളി’യുമായെത്തിയത്. ‘ബാംഗ്ലൂര്‍ ഡേയ്‌സ്’, ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’, ‘പടയോട്ടം’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിൻ്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മ്മിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങിയത്.
‘ജിഗര്‍ത്തണ്ട’, ‘ജോക്കര്‍’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരമാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരായിരുന്നു മറ്റ് പ്രധാന അഭിനേതാക്കള്‍. ചിത്രത്തിലെ രണ്ടു സംഘട്ടന രംഗങ്ങള്‍ ചിത്രീകരിച്ചത് ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്‌ലാഡ് റിംബര്‍ഗാണ്. ചിത്രത്തിൻ്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് ഷാന്‍ റഹ്മാനാണ്.
















