വിശാലിനെ കേന്ദ്ര കഥാപാത്രമാക്കി തു പ ശരവണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘വീരമേ വാകൈ സൂടും’ . ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം വിജയകരമായി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ മലയാളി താരം ബാബുരാജും വില്ലൻ വേഷത്തിൽ എത്തിയിരുന്നു. മികച്ച പ്രതികരണമാണ് ഈ കഥാപാത്രത്തിന് ലഭിച്ചത്.
വിശാലിനൊപ്പം തകർപ്പൻ പ്രകടനമാണ് ബാബുരാജ് കാഴ്ചവച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷക പ്രതികരണം. ബാബുരാജിന്റെ കരിയറിലെ മറ്റൊരു മികച്ച വില്ലൻ വേഷം കൂടിയാകും ഇതെന്നും പ്രേക്ഷ്ഷകർ പറയുന്നു. എംപി സീറ്റ് നോക്കുന്ന നിയമവിരുദ്ധനായ ഒരു പ്രാദേശിക രാഷ്ട്രീയക്കാരനെയാണ് ബാബുരാജ് അവതരിപ്പിക്കുന്നത്. ഫെബ്രുവരി നാലിനാണ് ചിത്രം തിയറ്ററിൽ എത്തിയത്.
















