ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി ഗായിക ശ്രേയാ ഘോഷാൽ. ലതാജിയുടെ മരണ വാർത്തയറിഞ്ഞപ്പോൾ മരവിച്ചുപോയെന്നും തകർന്നുപോയെന്നും അവർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.
ശ്രേയാ ഘോഷാലിൻ്റെ കുറിപ്പ്
മരവിച്ചുപോയ പോലെ, തകർന്നുപോയി. കഴിഞ്ഞദിവസം സരസ്വതീ പൂജയായിരുന്നു. ഇന്ന് അമ്മ അവരുടെ അനുഗ്രഹിക്കപ്പെട്ടവളെ ഒപ്പം കൂട്ടി. കിളികളും മരങ്ങളും കാറ്റും പോലും ഇന്ന് നിശ്ശബ്ദമായതുപോലെ തോന്നുന്നു. സ്വർ കോകില ഭാരത രത്ന ലത മങ്കേഷ്കർജി നിങ്ങളുടെ ശബ്ദം എല്ലാക്കാലവും നിലനിൽക്കും- ലതാ മങ്കേഷ്കറുടെ പഴയ ഒരു ചിത്രത്തിനൊപ്പം ശ്രേയാ ഘോഷാൽ കുറിച്ചു.
















