മുംബൈ: കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഗായിക ലത മങ്കേഷ്കറിൻ്റെ ആരോഗ്യനില വീണ്ടും വഷളായി. അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാരുടെ നീരീക്ഷണത്തിലാണ്. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് ആഴ്ചകളോളമായി ലത മങ്കേഷ്കർ.
കഴിഞ്ഞ മാസം ആദ്യമാണ് ലതാ മങ്കേഷ്‌കറെ മുംബൈ ബീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ച ഗായികയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഏതാനും ദിവസം മുമ്പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ലതാ മങ്കേഷ്‌കര്‍ കോവിഡ് മുക്തയായതായും വെന്റിലേറ്ററിനല്‍നിന്നു മാറ്റിയെന്നും വാര്‍ത്തകള്‍ വന്നു. ഇന്നു വീണ്ടും നില വഷളാവുകയായിരുന്നെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ഡോക്ടര്‍മാരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
















