തൃശൂർ: തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിക്കെതിരെ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് പിൻവലിച്ച് കലാമണ്ഡലം ഗോപിയാശാൻ്റെ മകൻ രഘു ഗുരുകൃപ. ഇന്നലെ താനിട്ട പോസ്റ്റ് എല്ലാവരും ചർച്ചയാക്കിയിരുന്നു. സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാൻ വേണ്ടി മാത്രമാണ് പോസ്റ്റെന്നും ഈ ചർച്ച അവസാനിപ്പിക്കണമെന്നുമായിരുന്നു വിശദീകരണം. സുരേഷ് ഗോപി അച്ഛനായ കലാമണ്ഡലം ഗോപിയാശാനെ സന്ദർശിക്കാൻ വരേണ്ടതില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു ഡിലീറ്റ് ചെയ്ത കുറിപ്പ്.
പ്രശസ്തനായ ഒരു ഡോക്ടർ അച്ഛനെ വിളിച്ചിട്ട് പറയുന്നു നാളെ അങ്ങോട്ടു വരുന്നുന്നുണ്ട് സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്ന്.അച്ഛന് മറുത്തൊന്നും പറയാൻ പറ്റാത്ത ഡോക്ടറായിരുന്നു വിളിച്ചത്. അച്ഛൻ എന്നോട് പറഞ്ഞോളാൻ പറഞ്ഞു ഞാൻ സാറെ വിളിച്ചു പറഞ്ഞു. എന്നോട് നിങ്ങളാരാ പറയാൻ അസുഖം വന്നപ്പോൾ ഞാനെ ഉണ്ടായുള്ളൂ എന്നായിരുന്നു ഡോക്ടറുടെ മറുപടി. ഞാൻ പറഞ്ഞു അത് മുതലെടുക്കാൻ വരരുതെന്ന്. അത് ആശാൻ പറയട്ടെന്നായിരുന്നു ഡോക്ടറുടെ മറുപടി. അവസാനം അച്ഛൻ വിളിച്ചു പറഞ്ഞു വരണ്ടെന്ന്. അപ്പോൾ ഡോക്ടർ ആശാന് പത്മഭൂഷൺ കിട്ടേണ്ടന്ന് തിരിച്ചു ചോദിച്ചു. അങ്ങനെ എനിക്ക് കിട്ടണ്ടെന്ന് അച്ഛൻ മറുപടി നൽകിയെന്നുമാണ് കുറിപ്പിലുള്ളത്. ഇനിയും ആരും ബി.ജെ.പിക്കും, കോൺഗ്രസിനും വേണ്ടി ഈ വീട്ടിൽ കേറി സഹായിക്കേണ്ട ഇത് ഒരു അപേക്ഷയായി കൂട്ടണമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
പോസ്റ്റ് ചർച്ചയായതിന് പിന്നാലെ രഘു ഇത് സമൂഹമാധ്യമങ്ങളിൽ നിന്ന് പിൻവലിച്ചു. ‘ഇന്നലെ ഞാൻ ഇട്ട പോസ്റ്റ് എല്ലാവരും ചർച്ചയാക്കിരിരുന്നു. സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാൻ വേണ്ടി മാത്രമാണ്. ഈ ചർച്ച അവസാനിപ്പിക്കാം. നന്ദി’ -മറ്റൊരു പോസ്റ്റിൽ രഘു പറഞ്ഞു.
Read more:
- “സ്വർഗവാതിലുകൾ തള്ളിത്തുറന്നവർ”; ലോകത്തിലെ ആദ്യതൊഴിലാളി വർഗ്ഗ ഭരണകൂടത്തിൻ്റെ ഓർമ്മ നിറയുന്ന മാർച്ച് 18
- ലോക്സഭ തെരഞ്ഞെടുപ്പ് സമയക്രമത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം
- നേതാക്കളെ ബിജെപി ഭീഷണിയിലൂടെ അടർത്തിമാറ്റുന്നു: രാഹുൽ
- ഇലക്ടറല്‍ ബോണ്ട് കേസിൽ ഇന്ന് നിര്‍ണായക ദിനം; എസ്ബിഐ ഇന്ന് വിവരങ്ങൾ സുപ്രീംകോടതിക്ക് കൈമാറും
- ഗസ്സയിലെ നുസൈറാതിൽ ഇസ്രായേൽ ബോംബാക്രമണത്തിൽ 12 മരണം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യ
















