അഗളി: സബ് കളക്ടർ നൽകിയ സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില നൽകി അഗളി വില്ലേജിൽ പരിസ്ഥിതിലോല പ്രദേശങ്ങൾ ഉൾപ്പെട്ടു വരുന്ന ഗൂളിക്കടവ്, നക്കുപ്പതി, കാവുണ്ടിക്കൽ പ്രദേശങ്ങളിലായി മല ഇടിച്ചു നിരത്തൽ വ്യാപകമാകുന്നതായി പരാതി . ഹിറ്റാച്ചി ഉപയോഗിച്ചാണ് മലകൾ ഇടിച്ച് നിരത്തുകയും റോഡുകൾ നിർമ്മിക്കുകയും ചെയ്യുന്നത്.2018- 19ലെ പ്രളയകാലത്ത് അഗളി വില്ലേജിലെ ഈ പ്രദേശങ്ങളെ മണ്ണിടിച്ചൽ ഭീഷണിയെ തുടർന്ന് 46 കുടുംബങ്ങളെയാണ് ഇപ്പോൾ മാറ്റി പാർപ്പിച്ചത്.
2019ൽ ഗൂളിക്കടവ് മല പ്രദേശം ഇടിച്ചു നിരത്തൽ ആരംഭിച്ചപ്പോൾ അട്ടപ്പാടി നോഡൽ ഓഫീസർ കൂടിയായ ഒറ്റപ്പാലം സബ് കളക്ടർ അർജുൻ പാണ്ഡ്യൻ സ്ഥലം സന്ദർശിച്ച് സ്റ്റോപ്പ് മെമ്മോ നൽകുകയും സ്ഥലത്ത് പുല്ല്, മുള എന്നിവ വെച്ചുപിടിപ്പിക്കാൻ കർശന ഉത്തരവ് നൽകിയതുമാണ്.
















