താൻ മരിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തയിൽ പ്രതികരണവുമായി മോഡലും നടിയുമായ മിയ ഖലീഫ. ‘ഞാൻ മരിച്ചിട്ടില്ല’ എന്ന രീതിയിലുള്ള ഒരു രസകരമായ ചിത്രം ട്വീറ്റ് ചെയ്തു കൊണ്ടാണ് താരം രംഗത്തെത്തിയത്. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട മിയയുടെ ഒരു പോസ്റ്റാണ് മരിച്ചുവെന്ന പ്രചരണത്തിന് പിന്നിൽ. മിയ ഖലീഫയുടെ ഓർമയിൽ എന്ന ക്യാപ്ഷനിൽ താരത്തിൻ്റെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണ് പിന്നാലെയാണ് വ്യാജവാർത്ത വൈറലായത്.
— Mia K. (@miakhalifa) January 30, 2022
— Mia K. (@miakhalifa) January 30, 2022
പലരും താരത്തിന് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് താരം തന്നെ രംഗത്തെത്തിയത്. താരത്തിൻ്റെ ഫേസ്ബുക്ക് പേജിൽ മിയ മരിച്ചെന്നാണ് കാണിക്കുന്നത്. പ്രിയ താരത്തിൻ്റെ ഓർമ്മകൾക്കായി ഈ പ്രൊഫൈൽ സന്ദർശിക്കാം എന്നാണ് പേജിലെ സന്ദേശം. 42 ലക്ഷത്തോളം ആരാധകരുള്ളതാണ് മിയയുടെ ഫേസ്ബുക്ക് പേജ്. താരത്തിൻ്റെ ചിത്രങ്ങളും മുൻ പോസ്റ്റുകളുമൊന്നും പേജിൽ ലഭ്യമല്ല. മിയ മരിച്ചു എന്ന രീതിയിൽ ആദ്യമായല്ല വാർത്തകൾ പ്രചരിക്കുന്നത്. 2020 ജൂണിലും സമാനമായ പ്രചാരണങ്ങൾ നടന്നിരുന്നു.
















