സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള സിനിമാസ്വാദകരിൽ സ്വാധീനം ചെലുത്തുന്ന കഥാപാത്രങ്ങളിലുടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് റിമ കല്ലിങ്കല്‍. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു പോസ്റ്റാണ് റിമയുടേതായി ഇപ്പോൾ വൈറലാകുന്നത്.
കോവിഡ് മുക്തയായി ഒരു മാസത്തെ വിശ്രമത്തിന് ശേഷം ജിമ്മിൽ വർക്ഔട്ട് ചെയ്യുന്ന ചിത്രങ്ങളാണ് നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. “ഒരു മാസത്തെ കോവിഡ് വിശ്രമത്തിനു ശേഷം വീണ്ടും. വർക്കൗട്ട് തുടങ്ങനുള്ള തിടുക്കത്തിലായിരുന്നു ഞാൻ, പക്ഷേ ജീവിതത്തിന് നിങ്ങളെ കീഴ്ടുപ്പെടുത്താനാകും. അതുകൊണ്ട് ശരീരം പറയുന്നത് ശ്രദ്ധിക്കൂ, ശരീരം പറയുന്നതിനെ ബഹുമാനിക്കുക”, ചിത്രങ്ങൾക്കൊപ്പം റിമ കുറിച്ചു.
‘സന്തോഷത്തിൻ്റെ ഒന്നാം രഹസ്യം’ എന്ന ചിത്രമാണ് റിമയുടെ അവസാനമായി പുറത്തിറങ്ങിയ സിനിമ. സ്റ്റണ്ട് സിൽവയുടെ പേരിടാത്ത ചിത്രവും ആഷിഖ് അബുവിൻ്റെ ‘നീലവെളിച്ചം’ എന്ന ചിത്രവുമാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നവ.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fphoto.php%3Ffbid%3D487379689413179%26set%3Da.335084287976054%26type%3D3&show_text=true&width=500
















