മൂർഖൻ പാമ്പിൻ്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുന്ന വാവ സുരേഷിനായി പ്രാർത്ഥനയോടെ സിനിമാ താരങ്ങൾ. ജയറാം, നാദിര്‍ഷ, സീമ ജി നായര്‍, സന്തോഷ് പണ്ഡിറ്റ്, ബിനീഷ് ബാസ്റ്റിന്‍, സുബി സുരേഷ്, ലക്ഷ്മി പ്രിയ തുടങ്ങി നിരവധി പേർ സമൂഹമാധ്യമങ്ങളിൽ വാവ സുരേഷിനെ കുറിച്ചുള്ള പോസ്റ്റുമായി രംഗത്തെത്തി.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FJayaramActor%2Fposts%2F489190999234423&show_text=true&width=500
‘ദൈവം കൂടെയുണ്ട്, ഞങ്ങളുടെയൊക്കെ പ്രാർഥന കൂടെയുണ്ട്’ എന്നായിരുന്നു ജയറാം എഴുതിയത്. ‘വാവ സുരേഷിൻ്റെ നില ഗുരുതരമാണെന്ന് കേള്‍ക്കുന്നു, ഈ നല്ല മനുഷ്യൻ്റെ മടങ്ങി വരവിനായി പ്രാര്‍ത്ഥിക്കാ’മെന്നായിരുന്നു സുബി സുരേഷ് കുറിച്ചത്. ‘ഒന്നും സംഭവിക്കില്ല, ഒരുപാടുപേരുടെ പ്രാര്‍ത്ഥനയുണ്ട് സഹോദരാ, പടച്ചവനെ എൻ്റെ പ്രിയ സഹോദരനെ കാക്കണേ’യെന്നായിരുന്നു നാദിര്‍ഷ കുറിച്ചത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FNadhirshahofficial%2Fposts%2F498052958341751&show_text=true&width=500
‘പ്രാർഥനയോടെ, വേഗം തിരിച്ചുവരണം ജീവിതത്തിലേക്ക്. കഴിഞ്ഞ ദിവസവും ഞാന്‍ പറഞ്ഞതല്ലേ സൂക്ഷിക്കണമെന്ന്, അപ്പോള്‍ പറഞ്ഞു എല്ലാവര്‍ഷവും ഇങ്ങനെ പ്രശ്‌നം ഉണ്ടാവുമെന്ന്, പക്ഷേ, പ്രാർഥനയോടെ’- എന്നായിരുന്നു സീമ ജി നായരുടെ വാക്കുകൾ.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fseemagnairactress%2Fposts%2F494439598706476&show_text=true&width=500
‘പാമ്പിനെ പിടികൂടുന്നതിന് ഇടയിൽ കടിയേറ്റു ചികിത്സയിൽ കഴിയുന്ന സുരേഷേട്ടൻ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. നമ്മളിൽ ആർക്കും ഇല്ലാത്ത കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. സമൂഹത്തിനു ഇദ്ദേഹത്തെ ആവശ്യമുണ്ട്. ശാസ്ത്രീയമായി, സുരക്ഷിതമായി പരുക്ക് പറ്റാത്ത രീതിയിൽ പാമ്പിനെ പിടിക്കാൻ ഉള്ള മാർഗങ്ങളും ഉപകരണങ്ങളും സംവിധാനങ്ങളും ഇന്ന് നിലവിൽ ഉണ്ട്. ഭാവിയിൽ എങ്കിലും പാമ്പിനെ പിടിക്കുവാൻ പോകുമ്പോൾ കൂടുതൽ സ്വയം സുരക്ഷാ കൂടി നോക്കി ചെയ്യണം എന്ന് അപേക്ഷിക്കുന്നു. പ്രാർഥനകളോടെ’–സന്തോഷ് പണ്ഡിറ്റ് കുറിച്ചു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsanthoshpandit%2Fposts%2F476508090504531&show_text=true&width=500
അതേസമയം, വാവ സുരേഷിൻ്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. സുരേഷിൻ്റെ തലച്ചോറിൻ്റെ പ്രവർത്തനം ഭാഗികമായി മെച്ചപ്പെട്ടു. രക്തസമ്മർദം സാധാരണനിലയിലായി. ഹൃദയമിടിപ്പും സാധാരണനിലയിലായിട്ടുണ്ട്. പ്രതീക്ഷിച്ചതുപോലെ സുരേഷിൻ്റെ ആരോഗ്യം മെച്ചപ്പെട്ടു വരുന്നത് ശുഭസൂചനയാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞു. സുരേഷ് ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലാണ്. കഴിഞ്ഞദിവസം വൈകിട്ട് 4.30നു കുറിച്ചി കരിനാട്ടുകവലയിൽ മൂർഖൻ പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിലാണ് വലതു കാൽമുട്ടിനു മുകളിൽ കടിയേറ്റത്. ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FLakshmipriyajaidhev%2Fposts%2F486750336154020&show_text=true&width=500
















