പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് ‘ഹൃദയം’ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിൻ്റെ വിശേഷങ്ങള്‍ സോഷ്യൽ മീഡിയകളിൽ തരംഗമായിരിക്കുന്നു. ഇപ്പോഴിതാ ‘ഹൃദയം’ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്ന ഹോട്ടൽ പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. ഹൃദയത്തിലെ കഥാപാത്രങ്ങളായ അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന കട ഏതാണെന്ന് സിനിമ കണ്ട പലരും ചോദിച്ചുവെന്നും അതുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ കുറിപ്പിടുന്നതെന്നും വിനീത് പറയുന്നു.
‘ഹൃദയം’ കണ്ട ഒരുപാടു പേർ ചോദിച്ച ഒരു കാര്യമാണ്, അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന കട ഏതാണെന്ന്. കൊല്ലങ്കോടു നിന്നും പൊള്ളാച്ചി പോവുന്ന റൂട്ടിൽ രണ്ടര കിലോമീറ്റർ പോയാൽ എടച്ചിറ എന്ന സ്ഥലത്തെത്തും. അവിടെയുള്ള അയ്യപ്പേട്ടൻ്റെ കടയാണത്. സുരാജേട്ടനും ഹരീഷ് കണാരനുമാണ് എന്നെ അവിടെ ആദ്യം കൊണ്ടുപോയത്. കിടിലം ഊണ് കിട്ടും അവിടെ. ബൺ പൊറോട്ട ഞങ്ങൾ ഷൂട്ടിനു വേണ്ടി ഒരാളെ വരുത്തി ചെയ്യിച്ചതാണ്. അയ്യപ്പേട്ടൻ്റെ കടയിൽ ഇപ്പൊ പൊറോട്ട ഉണ്ടോ എന്നറിയില്ല. പക്ഷേ അദ്ദേഹം കൈപ്പുണ്യം ഉള്ള മനുഷ്യനാണ്. എന്തുണ്ടാക്കിയാലും നല്ല രുചിയാണ്’- വിനീത് ഫേസ്‍ബുക്കില്‍ കുറിച്ചു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fofficial.vineethsreenivasan%2Fposts%2F488746822617789&show_text=true&width=500
മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്‍മണ്യമാണ് ‘ഹൃദയം’ നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിൻ്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് പ്രൊഡക്ഷൻ ഡിസൈനര്‍. ദര്‍ശന, കല്യാണി പ്രിയദര്‍ശൻ, അരുണ്‍ കുര്യൻ, പ്രശാന്ത് നായര്‍, ജോജോ ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മാറ്റ് പ്രധന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
‘ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യ’മെന്ന ചിത്രം പുറത്തിറങ്ങി ആറ് വര്‍ഷത്തിനു ശേഷമാണ് വിനീത് ശ്രീനിവാസൻ്റെ ‘ഹൃദയം’ എത്തിയിരിക്കുന്നത്. ‘ഹൃദയം’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റായതിനാല്‍ റിലീസിനായി വലിയ കാത്തിരിപ്പുമായിരുന്നു ആരാധകർ. വളരെ കൃത്യമായിട്ടാണ് ചിത്രത്തിലെ ഓരോ ഗാനവും ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നുമാണ് ‘ഹൃദയം’ കണ്ടവരുടെ അഭിപ്രായങ്ങൾ.
















