മലയാള സിനിമാ പ്രേക്ഷകരുടെ മിന്നും താരമാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ എത്തി ചോക്ക്‌ളേറ്റ് ഹീറോ ആയിമാറിയ താരം തന്റെ അഭിനയ ജീവിതം തുടർന്നു കൊണ്ടിരിക്കയാണ്. നവമാധ്യമങ്ങളിൽ സജീവമായ താരം തന്റെ കുഞ്ഞ് കുഞ്ഞ് വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇക്കൂട്ടത്തിൽ കുഞ്ചാക്കോ പങ്കുവച്ച വളരെ രസകരമായൊരു ചിത്രവും കുറിപ്പുമാണ് ഇപ്പോൾ ഏറെ ശ്രദ്ധനേടുന്നത്.
കർണാടകയിൽ നിന്നുള്ള ഒരു ചാർട്ടിലെ ചിത്രമാണ് കുഞ്ചാക്കോ ബോബൻ പങ്കുവച്ചിരിക്കുന്നത്. ഇതിൽ
ജനങ്ങളെ സഹായിക്കുന്നവരുടെ ചിത്രത്തിനൊപ്പമാണ് ചാക്കോച്ചന്റെ പടവും അച്ചടിച്ച് വന്നിരിക്കുന്നത്. നഴ്സ്, പൊലീസ്, ഡോക്ടർ തുടങ്ങിയവരുടെ കൂട്ടത്തിൽ പോസ്റ്റ്മാന്റെ പേരിനൊപ്പം നടന്റെ ചിത്രം അച്ചടിച്ചിരിക്കുന്നത് കാണാനാകും.
‘അങ്ങനെ കർണാടകയിൽ സർക്കാർ ജോലിയും സെറ്റായി.. പണ്ട് കത്തുകൾ കൊണ്ടുതന്നിരുന്ന പോസ്റ്റുമാന്‍റെ പ്രാർത്ഥന’, എന്ന രസകരമായ കുറിപ്പും ചിത്രത്തിനൊപ്പം കുഞ്ചാക്കോ ബോബൻ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
















