സിനിമയുടെ പ്രഖ്യാപന സമയം മുതൽ തന്നെ ഏറെ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് വിക്രം പ്രധാന വേഷത്തിൽ എത്തുന്ന ‘മഹാന്‍’. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ വിക്രമിന്റെ മകന്‍ ധ്രുവും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ, റിലീസിനായി ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ടീസറിന്റെ തുടക്കം മുതൽ വിക്രം നിറഞ്ഞുനില്‍ക്കുന്നുണ്ട് ഏറ്റവും ഒടുവിലാണ് ധ്രുവിനെ കാണിച്ചിരിക്കുന്നത്. ‘ഗാന്ധി മഹാന്‍’ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. ദാദ എന്ന പേരിലാണ് ധ്രുവും എത്തുന്നത്. വ്യത്യസ്തമായ രൂപത്തിലാണ് വിക്രം ടീസറിൽ ഉള്ളത്.
അതേസമയം, ഒടിടി റിലീസായി ഫെബ്രുവരി പത്തിന് മഹാൻ പ്രേക്ഷകർക്ക് മുന്നിൽ എത്തും. ആമസോൺ പ്രൈമിലൂടെയാണ് സ്ട്രീമിംഗ്. വിക്രമിന്റെ 60ാമത്തെ ചിത്രം കൂടിയാണ് മഹാൻ.
















