അടുത്തിടെ തെന്നിന്ത്യന്‍ സിനിമാ ലേകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ സംഭവങ്ങളായിരുന്നു താരദമ്പതികളായ സാമന്ത നാഗചൈതന്യ, ധനുഷ് ഐശ്വര്യ വിവാഹമോചനം.തെന്നിന്ത്യയില്‍ ഇപ്പോള്‍ വിവാഹമോചന സീസണാണോ എന്നാണ് പലരുടെയും ചോദ്യം. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സാമന്തയും നാഗ ചൈതന്യയും പിരിയാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത ഏറെ ഞെട്ടിക്കുന്നതായിരുന്നു. 2021 ന്റെ തുടക്കം മുതല്‍ ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു എന്നുള്ള ഗോസിപ്പുക ഉയർന്നിരുന്നു.
പൊതുപരിപാടികളിലെല്ലാം ഒന്നിച്ച് പങ്കെടുത്തിരുന്ന സാമന്തയേയും നാഗചൈതന്യയേയും ഒരുമിച്ച് കാണാതായതോടെയാണ് ഇരുവരും പിരിയുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്. സമൂഹ മാദ്ധ്യമത്തില്‍ തന്റെ പേരിനൊപ്പം ചേര്‍ത്തിരുന്ന നാഗ ചൈതന്യയുടെ കുടുംബപ്പേരായ അക്കിനേനി എടുത്തുകളഞ്ഞതും വലിയ ചര്‍ച്ചയായി മാറിയിരുന്നു. പിന്നീട് ഒക്ടോബര്‍ രണ്ടിനാണ് തങ്ങള്‍ പിരിയുകയാണെന്ന് സംയുക്ത പ്രസ്താവനയിലൂടെ ഇരുവരും അറിയിക്കുന്നത്. 7 വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും 2017 ല്‍ വിവാഹിതരായത്. ‘യേ മായു ചേസാവേ’ എന്ന തെലുങ്ക് സിനിമയില്‍ അഭിനയിച്ച ശേഷമാണ് സാമും നാഗചൈതന്യയും പ്രണയത്തിലാകുന്നത്.
നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന, ഇരുവരുടെയും വിവാഹമോചനം നിര്‍ഭാഗ്യകരമാണെന്നായിരുന്നു പ്രതികരിച്ചത്. സാമന്ത എന്നും തങ്ങള്‍ക്ക് പ്രിയപ്പെട്ടവളായിരിക്കുമെന്നും നാഗാര്‍ജുന പറഞ്ഞു. അതേസമയം വിവാഹമോചനം ആവശ്യപ്പെട്ടത് സാമന്തയാണെന്ന് നാഗാര്‍ജുന പറഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. അത്തരം പ്രചാരണങ്ങള്‍ വ്യാജമാണെന്ന് അറിയിച്ച് നാഗാര്‍ജുന രംഗത്തുവന്നിരുന്നു. ആ വാക്കുകള്‍ തന്റേത് അല്ലെന്നും അടിസ്ഥാനരഹിതമാണെന്നും താരം പറഞ്ഞു. വിവാഹമോചനത്തിന് ശേഷം സിനിമയില്‍ സജീവമായിരിക്കുകയാണ് സാമന്ത. പുഷ്പ എന്ന ചിത്രത്തിലെ സാമന്തയുടെ ഐറ്റം ഡാന്‍സ് വന്‍ തരംഗമായിരുന്നു. ഇപ്പോഴിതാ മറ്റോരു ഐറ്റം ഡാന്‍സിലും താരം പ്രത്യക്ഷപ്പെടുമെന്നാണ് അറിയുന്നത്. കൂടാതെ സ്വിറ്റ്സര്‍ലാന്‍ഡില്‍ സാമന്ത അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലാണ്.
18 വര്‍ഷം നീണ്ട ദാമ്ബത്യം
അപ്രതീക്ഷിതമായ നടന്ന മറ്റൊരു വിവാഹമോചനമായിരുന്നു ധനുഷിന്റെയും ഐശ്വര്യയുടെയും. 18 വര്‍ഷം നീണ്ട ദാമ്ബത്യത്തിനുശേഷമാണ് പിരിയാമെന്ന തീരുമാനം ഇരുവരും ഒന്നിച്ചെടുക്കുന്നത്. ഇരുവരുടെയും വീട്ടുകാര്‍ വിവാഹമോചനം എന്ന തീരുമാനത്തില്‍ അതൃപ്തി അറിയിച്ചിരുന്നു. വേര്‍പിരിയലില്‍ ഐശ്വര്യയുടെ പിതാവും നടനുമായ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് അസംതൃപ്തനാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു. മകളെയും മരുമകനെയും ഒന്നിപ്പിക്കാനുള്ള ശ്രമം നടക്കുകയാണെന്നും സൂചനകളുണ്ട്. ഏകദേശം ആറുമാസം നീണ്ട പ്രണയത്തിനൊടുവിലാണ് ധനുഷും ഐശ്വര്യയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. രജനികാന്ത് ആദ്യം ഈ വിവാഹത്തിന് എതിരായിരുന്നെങ്കിലും പിന്നെ മകള്‍ക്ക് വേണ്ടി സമ്മതിക്കുകയായിരുന്നുവത്രേ.
ഇതിനിടെ വിവാഹമോചന വാര്‍ത്ത വാസ്തവമല്ലെന്ന് പറഞ്ഞ് ധനുഷിന്റെ പിതാവും സംവിധായകനുമായ കസ്തൂരി രാജ രംഗത്തുവന്നിരുന്നു. ഭാര്യ ഭര്ത്താക്കന്മാര്ക്കിടയില് സ്വഭാവികമായുണ്ടാകുന്ന ചെറിയ അഭിപ്രായവ്യത്യാസങ്ങളാണ് ഇരുവരും തമ്മിലെന്നും പ്രത്യക്ഷത്തില്‍ അത് വിവാഹമോചനമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇരുവരുമായി താന്‍ ഫോണില്‍ സംസാരിച്ചെന്നും കസ്തൂരി രാജ വിശദീകരിച്ചു. ഇരുവരും തമ്മില്‍ പരിഹരിക്കാന്‍ കഴിയാത്തത്ര പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് അടുത്ത ബന്ധുക്കള്‍ പറയുന്നത്. ഇതുവരെയും ഐശ്വര്യ തന്റെ ഇന്‍സ്റ്റഗ്രാമിലെ പേരില്‍ നിന്നും ധനുഷ് എന്ന പേര് എടുത്ത് കളയാത്തതിനാല്‍ ഇരുവരും ഒന്നിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.