നിയമസഭാ തെരഞ്ഞെടുപ്പ് എത്താൻ ഇരിക്കെ ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ ഒരു താരപ്രചാരകൻ കൂടി പാർട്ടി വിടാനൊരുങ്ങുന്നു. മുൻ സംസ്ഥാന അധ്യക്ഷൻ രാജ് ബബ്ബാർ സമാജ് വാദി പാർട്ടിയിൽ ചേരാൻ നീക്കം തുടങ്ങിയതായാണ് റിപ്പോർട്ട്. എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവുമായി അദ്ദേഹം ചർച്ച നടത്തുകയും ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച കോൺഗ്രസ് പ്രഖ്യാപിച്ച 30 അംഗ താരപ്രചാരകരുടെ പട്ടികയിൽ നിന്ന് പുറത്തു പോവുന്ന രണ്ടാമത്തെ നേതാവാകും രാജ് ബബ്ബാർ. മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ആർ.പി.എൻ സിങ് രണ്ടുദിവസം മുമ്പ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നിരുന്നു. താരപ്രചാരകരുടെ പട്ടിക പ്രഖ്യാപിച്ചതിന്റെ അടുത്ത ദിവസമാണ് ആർ.പി.എൻ സിങ് പാർട്ടി വിട്ടിരിക്കുന്നത്.