ബോളിവുഡ് നടി മൗനി റോയ് വിവാഹിതയായി. മലയാളിയായ സൂരജ് നമ്പ്യാരാണ് വരൻ. ഇന്ന് ഗോവയിൽ വച്ച് ഹിന്ദു മതാചാരപ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു. വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷമാണ് വിവാഹം. ദുബായിൽ ബാങ്കറാണ് സൂരജ്.
ചുവന്ന ബോർഡറിലുള്ള വെള്ള പട്ടു സാരിയും സ്വർണാഭരണങ്ങളും അണിഞ്ഞ് അതിമനോഹരിയാണ് മൗനി. ഗോൾഡൻ കുർത്തയും മുണ്ടുമാണ് സുരജിൻ്റെ വേഷം. കഴിഞ്ഞ ദിവസം നടന്ന ഹൽദി ചടങ്ങുകളുടെ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബോളിവുഡിൽ നിന്നുള്ള നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്.
കഥക് നര്‍ത്തികയായിട്ടായിരുന്നു ആദ്യം മൗനി റോയി കലാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. ‘റണ്‍’ എന്ന സിനിമയില്‍ മൗനി റോയി ആയിട്ടുതന്നെ അതിഥി വേഷത്തില്‍ എത്തിയായിരുന്നു ബോളിവുഡിലെ അരങ്ങേറ്റം. ‘ഹീറോ ഹിറ്റ്‍ലെര്‍ ഇൻ ലവ്’ എന്ന പഞ്ചാബി ചിത്രത്തിലും മൗനി റോയ് അഭിനയിച്ചു. ചുരുങ്ങിയ കാലത്തില്‍ ഹിറ്റുകളുടെ ഭാഗമായ മൗനി റോയിയും ദുബായിയിലെ ബാങ്കറായ മലയാളി സുരാജ് നമ്പ്യാരുമായി കുറച്ചുകാലമായി പ്രണയത്തിലായിരുന്നു.
കഴിഞ്ഞ ദിവസം തന്നെ മൗനി റോയിയുടെയും സുരാജ് നമ്പ്യാരുടെയും വിവാഹചടങ്ങുകള്‍ക്ക് തുടക്കമായിരുന്നു. മലയാളി, ബംഗാളി വിവാഹ ചടങ്ങുകളാണ് നടന്നത്. മന്ദിര ബേദി അടക്കമുള്ളവര്‍ മൗനി റോയിക്കും സുരാജ് നമ്പ്യാരിനും ആശംസകള്‍ നേര്‍ത്ത് രംഗത്ത് എത്തി. ഇരുവരുടെയും വിവാഹ ഫോട്ടോയും മന്ദിര ബേദി പങ്കുവെച്ചിട്ടുണ്ട്. അര്‍ജുൻ ബിജിലാനിയും വിവാഹ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. ‘മിസ്റ്റര്‍ ആൻഡ് മിസിസ് നമ്പ്യാര്‍’ എന്നു പറഞ്ഞാണ് ഫോട്ടോ പങ്കുവെച്ചത്. ഒട്ടേറെ പേരാണ് വിവാഹ ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തുന്നത്. ആരാധകര്‍ ഇരുവരുടെയും വിവാഹ ഫോട്ടോ ഏറ്റെടുത്തിരിക്കുകയാണ്.