ലക്നൗ: ഉത്തരപ്രദേശിലെ റായ്ബറേലിൽ വ്യാജമദ്യം കഴിച്ച് ഒൻപത് പേർ മരിച്ചു. 29 പേർ ഗുരുതരാവസ്ഥലയിൽ ചികിത്സയിലാണ്. റായ്ബറേലിയിലെ പഹാദ്പൂർ ഗ്രാമത്തിലാണ് സംഭവം. മദ്യശാലയിൽ നിന്ന് മദ്യം വാങ്ങിക്കഴിച്ചവർക്കാണ് ദുരന്തമുണ്ടായത്.
മദ്യപിച്ചതിന് പിന്നാലെ ആളുകൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതോടെ പലരുടെയും ആരോഗ്യനില വഷളായി. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും രണ്ട് പേർ മരിച്ചിരുന്നു. മറ്റുള്ളവർ ചികിത്സയിലിരിക്കെയാണ് മരിച്ചത്.