തിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച വി.എസ് അച്ച്യുതാനന്ദൻ 10,10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്.
എല്ലാ കാലങ്ങളിലും തെരഞ്ഞെടുപ്പ് വിജയം മാത്രമാണ് സി.പി.എമ്മിൻ്റെ ലക്ഷ്യം. അതിനു വേണ്ടി എന്ത് ദുരാരോപണങ്ങൾ ഉന്നയിക്കാനും ആരുമായും വോട്ട് കച്ചവടം നടത്താന്നും അവർ മടിക്കാറില്ലെന്നും സതീശന് പറഞ്ഞു.
ഒരു നുണ ആയിരം വട്ടം ആവർത്തിച്ച് സത്യമെന്നു വരുത്തി തീർക്കാനുള്ള ശ്രമമാണ് സി.പി.എം നേതാക്കൾ കാലങ്ങളായി നടത്തുന്നത്. ഇത്തരം നീചമായ രാഷ്ട്രീയ പ്രവർത്തനത്തിനുള്ള താക്കീതാണ് കോടതി ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.