ഭോപ്പാൽ: ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്കിയ മാസ്‌ക് വലിച്ചെറിഞ്ഞ് ബിജെപി നേതാവും മുന്‍മന്ത്രിയുമായ ഇമര്‍തി ദേവി. മധ്യപ്രദേശിലെ ദതിയ ജില്ലയിലാണ് സംഭവം.
കാറിൽ മാസ്‌ക് ധരിക്കാതെ സഞ്ചരിക്കുകയായിരുന്ന ബി.ജെ.പി നേതാവിന്‍റെ കാർ തടഞ്ഞു നിർത്തി ആം ആദ്മി പാർട്ടി വളണ്ടിയർമാർ മാസ്‌ക് നൽകി. എന്നാൽ വളണ്ടിയർമാരുടെ കയ്യിൽ നിന്ന് മാസ്‌ക് വാങ്ങിയതിനു ശേഷം ഇമാർതി ദേവി അത് കാറിന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. ശേഷം ഇവര്‍ കാർ വേഗത്തിലോടിച്ചു പോയി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Shocking Covidiocy by BJP leader, Imarti Devi throws mask away when asked to wear one.
Govind with more. #Covid19 pic.twitter.com/P4EOGebxjs
— TIMES NOW (@TimesNow) January 22, 2022
കോൺഗ്രസ് നേതാവായിരുന്ന ഇമാര്‍തി ദേവി കമൽനാഥ് മന്ത്രിസഭയിലെ വനിതാ-ശിശു വികസന വകുപ്പ് മന്ത്രിയായിരുന്നു. 2020 മാർച്ചിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന 21 എംഎൽഎമാരിൽ ഇമർതി ദേവിയുമുണ്ടായിരുന്നു. തുടർന്നാണ് മധ്യപ്രദേശിൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയത്.
നിലവില്‍ മധ്യപ്രദേശിലെ ചെറുകിട വ്യവസായ കോര്‍പ്പറേഷന്‍റെ ചെയര്‍ പേഴ്സണാണ് ഇമാര്‍തി ദേവി.