ഡൽഹി: ഡൽഹിയിൽ ചാറ്റൽമഴയും മൂടൽമഞ്ഞും മൂലം ട്രെയിൻ സർവീസുകൾ താറുമാറായതായി റിപ്പോർട്ടുകൾ. 22 ട്രെയിനുകൾ റദ്ദാക്കുകയും 13 എണ്ണം വൈകി ഓടുകയുമാണ്.
ഹൗറ-ന്യൂഡൽഹി എക്സ്പ്രസ്, പുരി-ന്യൂഡൽഹി എക്സ്പ്രസ്, ഗൊരഖ്പുർ-ന്യൂഡൽഹി എക്സ്പ്രസ്, മുംബൈ-ന്യൂഡൽഹി എക്സ്പ്രസ്, കാൺപുർ-ന്യൂഡൽഹി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളാണ് ഇപ്പോൾ വൈകി ഓടുന്നത്.
ജനുവരി 21 മുതൽ ജനുവരി 23 വരെ പഞ്ചാബ്, ഹരിയാന, ഡൽഹി, പടിഞ്ഞാറൻ ഉത്തർപ്രദേശ്, വടക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ശനിയാഴ്ചയോടെ ഡൽഹിയിലെ കുറഞ്ഞ താപനില 13 ഡിഗ്രി സെൽഷ്യസായി ഉയരാനും സാധ്യത ഉണ്ട്.