കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം സോഫ്റ്റ്വെയറിലെ അപാകത മുതലെടുത്ത് കൊച്ചിയില്‍ എടിഎം കവര്‍ച്ച. പത്തുലക്ഷത്തിലധികം രൂപ മോഷ്ടിച്ചു എന്നാണ് പൊലീസ് കണ്ടെത്തൽ. കവർച്ച നടത്തിയ രാജസ്ഥാന് സ്വദേശികളായ രണ്ടുപേരെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ഡിസംബര്‍ 25, 26 തിയതികളില്‍ പോണേക്കര എസ്ബിഐ എടിഎമ്മിലാണ് കവര്‍ച്ച നടന്നത്. പണം നഷ്ടപെട്ടെന്ന് ബാങ്കുദ്യോഗസ്ഥര്‍ പൊലിസിനെ അറിയിച്ചതോടെ അന്വേഷണം ആരംഭിച്ചു. എടിഎം മെഷീനിലിട്ട് പണം പുറത്തെത്തുമ്പോള്‍ വൈദ്യുതി വിച്ഛേദിച്ചാണ് തട്ടിപ്പ് നടത്തിയത്. എടിഎമ്മില്‍ നിന്ന് പണം ലഭിക്കുമെങ്കിലും ബാങ്കിന്റെ സോഫ്റ്റ്വെയറിൽ ഇത് രേഖപ്പെടുത്തില്ല. അതുകൊണ്ടുതന്നെ പണം പിന്‍വലിച്ചതിന്റെ സൂചനകള്‍ അക്കൗണ്ടുകളിലുമുണ്ടാകില്ല. രണ്ടു ദിവസത്തിനുശേഷം പണം എണ്ണി തിട്ടപെടുത്തിയപ്പോഴാണ് കുറവ് ബാങ്കുദ്യോഗസ്ഥർക്ക് മനസിലാകുന്നത്. തുടര്‍ന്ന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. രാജസ്ഥാന് സ്വദേശികളായ ഷാഹിദ് ഖാന്, ആസിഫ് അലി എന്നിവരാണ് പോലീസ് പിടിയിലായത്.