തിരുവനന്തപുരം: രൂക്ഷമാകുന്ന കോവിഡ് വ്യാപന സാഹചര്യം ഇന്ന് മന്ത്രിസഭായോഗം ചർച്ച ചെയ്യും. അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി മന്ത്രിസഭായോഗത്തിൽ പങ്കെടുക്കും. നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കോവിഡ് അവലോകന യോഗം ചേരുന്നുണ്ട്.
അതിനു മുന്നോടിയായി ജില്ലകളിലെ സാഹചര്യങ്ങൾ മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ വിശദീകരിക്കും. ഏതെല്ലാം മേഖലകളിൽ നിയന്ത്രണം വേണമെന്ന കാര്യത്തിലുൾപ്പെടെ പ്രാഥമിക ചർച്ചകൾ മന്ത്രിസഭായോഗത്തിൽ നടക്കും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഗതഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്.
ഇത് സംബന്ധിച്ച ചർച്ചകൾക്കായി ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. ബസുകളിൽ സീറ്റിംഗ് കപ്പാസിറ്റിയിൽ കൂടുതൽ പാടില്ലെന്ന നിർദേശമുണ്ട്. എന്നാൽ ഈ നിർദേശം പലയിടത്തും പാലിക്കപ്പെടുന്നില്ല. പരിശോധന കൂടുതൽ കർശനമാക്കിയേക്കും. വാഹനങ്ങൾ നിരത്തിലിറക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തണമോ എന്നും യോഗം ചർച്ച ചെയ്യും.