തിരുവനന്തപുരം: ദിലീപിനെതിരെയുള്ള വേട്ടയാടലുകള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഓള് കേരള മെൻസ് അസോസിയേഷൻ എന്ന സംഘടന. സംഘടന പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാൻ നോക്കിയെങ്കിലും കോവിഡ് നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ് ഇടപെട്ട് തടഞ്ഞു. സിനിമാ സീരിയല്‍ സംവിധായകനായ ശാന്തി വിള ദിനേശ് ഉദ്ഘാടനം ചെയ്യും എന്ന് നേരത്തെ അറിയിച്ചിരുന്നു.
സെക്രട്ടറിയേറ്റിലേക്കായിരുന്നു മാര്‍ച്ച് സംഘടിപ്പിക്കാനിരുന്നത്. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെക്രട്ടറിയേറ്റിലേക്കായിരുന്നു മാര്‍ച്ച് നടത്താൻ തീരുമാനിച്ചിരുന്നത്.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുപരിപാടികളും മറ്റും മാറ്റിവച്ചിരിക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ മാർച്ച് നടത്തുന്നില്ലെന്നും കോവിഡ് കുറയുന്ന സാഹചര്യത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും സംഘാടകർ പറഞ്ഞു. ദിലീപിനെ കേസില്‍ അന്യായമായി വേട്ടയാടുകയാണെന്നാണ് എകെഎംഎയുടെ വാദം. ആണ് പെണ് വ്യത്യാസമില്ലാതെ എല്ലാവര്ക്കും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാമെന്ന് എകെഎംഎ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് കുമാര്‍ അറിയിച്ചിരുന്നു.