തിരുവനന്തപുരം: നെയ്യാറ്റിൻകര ആര്യങ്കോട് പോലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബെറിഞ്ഞു. രാവിലെ 11 മണിക്കാണ് സംഭവം. ആർക്കും പരിക്കില്ല. ബൈക്കിലെത്തിയ രണ്ട് പേരാണ് ബോംബെറിഞ്ഞത്. സ്റ്റേഷന് മുന്നിലുണ്ടായിരുന്ന ജീപ്പിന്റെ ചില്ലുകൾ തകർന്നു. എന്തു പ്രകോപനത്തിൻ്റെ പുറത്താണ് ഇവര്‍ പോലീസ് സ്റ്റേഷന് ആക്രമിച്ചതെന്ന് വ്യക്തമല്ല.
അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം ബിയര്‍ കുപ്പിയില്‍ പെട്രോള്‍ നിറച്ച് കത്തിച്ച് സ്റ്റേഷനുള്ളിലേക്ക് വലിച്ചെറിയുകയായിരുന്നു. ആളിക്കത്തിയ കുപ്പി സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പില്‍ തട്ടിത്തെറിച്ചു.
ജീപ്പിൻ്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. പ്രതികള്‍ മറ്റൊരു കുപ്പി കൂടി കത്തിച്ച് വലിച്ചെറിഞ്ഞെങ്കിലും അതിന് തീപിടിച്ചില്ല. ആക്രമണത്തിന് പിന്നാലെ സംഘം ബൈക്കില്‍ കയറി രക്ഷപ്പെട്ടു. പോലീസ് ഇവരെ പിന്തുടര്ന്നെങ്കിലും പിടികൂടാന്‍ സാധിച്ചില്ല. സംഭവസ്ഥലത്തുനിന്ന് പ്രതികള്‍ കത്തിക്കാന്‍ ഉപയോഗിച്ച ലൈറ്ററും ഇവരുടെ ചെരുപ്പും കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.