തൃശൂര്‍: മയക്കുമരുന്നുമായി തൃശൂരില്‍ ഡോക്ടര്‍ പിടിയിലായി. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഹൗസ് സര്‍ജനും കോഴിക്കോട് സ്വദേശിയുമായ അക്വില്‍ മുഹമ്മദ് ഹുസൈനാണ് പിടിയിലായത്. നിരോധിത മയക്കുമരുന്നായ എംഡിഎംഎ ആണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. 2.4 ഗ്രാം എംഡിഎംഎയും ഹാഷിഷ് ഓയിലുമാണ് ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്.
മെഡിക്കല്‍ കോളജിലെ 15ഓളം ഡോക്ടര്‍മാര്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് പിടിയിലായ സര്ജന് പോലീസിന് മൊഴി നല്കി. മെഡിക്കല്‍ കോളേജ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലില്‍ ഷാഡോ പോലീസും മെഡിക്കല്‍ കോളേജ് പോലീസും ഇന്ന് പുലര്‍ച്ചെ നടത്തിയ മിന്നല്‍ റെയ്ഡിലാണ് അക്വില്‍ മുഹമ്മദ് പിടിയിലാകുന്നത്. മയക്കുമരുന്ന് ബംഗളൂരുവില്‍നിന്ന് എത്തിച്ചതെന്നാണ് വിവരം.
തൃശൂര്‍ മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന വിവരം പൊലീസിന് മുന്‍പ് തന്നെ ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിൻ്റെ മിന്നല്‍ പരിശോധന. പോലീസ് എത്തുമ്പോൾ അക്വില്‍ മുഹമ്മദ് മാത്രമാണ് ഹോസ്റ്റലിലുണ്ടായിരുന്നത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.