വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മന്ത്രിയുടെ ഓഫീസിലുള്ള ഒരു ജീവനക്കാരന് കോവിഡ് ഉണ്ടായിരുന്നു. ഇയാള്‍ ക്വാറന്റെയിനില്‍ പ്രവേശിച്ചിരുന്നു എന്നാണ് വിവരം. ശാരീരിക അവശതകളെ തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വനം, ആരോഗ്യം, ദേവസ്വം മന്ത്രിമാരുടെ ഓഫീസുകളും കോവിഡ് ഭീഷണിയില്‍ തന്നെയാണ്. സെക്രട്ടറിയേറ്റില്‍ ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യവും നിലവിലുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസും രോഗ ഭീതിയില്‍ തന്നെയാണ്. ഇതോടെ സെക്രട്ടറിയേറ്റില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
സെക്രട്ടറിയേറ്റ് ലൈബ്രറി അടച്ചു. സെക്രട്ടേറിയറ്റിലെ ഹാജര്‍ 50 ശതമാനമാക്കണമെന്ന നിവേദനവുമായി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. സാമ്പത്തികവര്‍ഷം അവസാനിക്കുന്നതില്‍ പദ്ധതിനടത്തിപ്പ് താളം തെറ്റുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ വ്യാപനം രൂക്ഷമാണ്. പോലീസ്, കെഎസ്ആർടിസി ജീവനക്കാർക്കിടയിലും വ്യാപനം നടന്നതായി റിപ്പോർട്ടുണ്ട്.