രാജ്യത്ത് കോവിഡ് നിരക്ക് വർധിച്ച് വരികയാണ്. എന്നാൽ രാജ്യത്തിപ്പോൾ അതിനേക്കാൾ വലിയ ചർച്ചയാണ് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലി ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ പെട്ടെന്നൊരു ദിവസം രാജിവെച്ചത് ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. ബിസിസിഐ ടീം ഇന്ത്യയേക്കാൾ വളർന്നതും കോഹ്‌ലിയുടെ രാജിയോടെ വീണ്ടും ചർച്ചയാവുകയാണ്.
പുറത്താക്കും മുൻപേ കോലി ഒരു പടി മുൻപേ പുറത്തേക്ക് ചാടി എന്നതാണ് സത്യം. ശനിയാഴ്ച അദ്ദേഹം പുരുഷ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞപ്പോൾ ചിലർ ആശ്ചര്യപ്പെട്ടിരിക്കാം, പക്ഷേ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നതിന് മുമ്പ് തന്നെ അതിന്റെ ലക്ഷണങ്ങൾ വ്യക്തമായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) അധ്യക്ഷനും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായിരുന്ന സൗരവ് ഗാംഗുലി ട്വന്റി 20 ക്യാപ്റ്റൻ വിഷയത്തിൽ നുണപറയുകയാണെന്ന് കോഹ്‌ലി പരസ്യമായി പറഞ്ഞത് ഏറെ ചർച്ചയായതാണ്.
ദക്ഷിണാഫ്രിക്കയിൽ വിജയിക്കാൻ കോഹ്‌ലി സ്വയം അമിത സമ്മർദ്ദം ചെലുത്തിയിരുന്നു. ദക്ഷിണാഫ്രിക്കയിൽ പരാജയപ്പെട്ടാൽ താൻ പുറത്താക്കപ്പെട്ടേക്കാം എന്ന് മുൻകാല അനുഭവങ്ങളിൽ നിന്ന് തന്നെ കോഹ്‌ലിക്ക് അറിയാവുന്നതാണ്. ബോർഡുമായി ഇടഞ്ഞതോടെ തന്റെ രാജിയാവശ്യം ആരാധകർ ആവശ്യപ്പെട്ടില്ലെങ്കിലും ബോർഡ് ഉന്നയിക്കുമെന്ന് കോഹ്‌ലിക്ക് അറിയാം. പക്ഷേ, ആർക്കും മെരുങ്ങാത്ത കോഹ്‌ലി അതിന് വേണ്ടി നിന്ന് കൊടുത്തില്ല. അയാൾ ഒരു മുഴം മുന്നേ രാജിപ്രഖ്യാപിച്ചു.
പക്ഷേ ഇത്തരം തർക്കങ്ങളിലൂടെ ടീം ഇന്ത്യക്ക് നഷ്ടമാകുന്നത് അതിന്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് ക്യാപ്റ്റനെയാണ്. ടെസ്റ്റിൽ സമനില പിടിക്കുന്നത് തന്നെ ഭാഗ്യമെന്ന് കരുതിയിരുന്ന ഒരു കാലത്ത് നിന്നും വിജയം എന്നത് മാത്രം സ്വപ്നം കാണുന്ന തരത്തിലേക്ക് വളർത്തിയത് അയാളുടെ മികവ് തന്നെയാണ്.
ടെസ്റ്റിലെ തോൽവി സാധാരണയായിരുന്ന ഒരു സമയത്ത് ഇന്ത്യൻ ആരാധകർ പോലും ആഗ്രഹിച്ചിരുന്നത് സമനിലയെങ്കിലും പിടിക്കണം എന്നായിരുന്നു. കാലം മാറി. ഇപ്പോൾ ഇന്ത്യ എല്ലാത്തിലും വിജയിക്കുമെന്ന്
ആരാധകരും ബോർഡും പ്രതീക്ഷിക്കുന്നു. ഈ മനഃശാസ്ത്രപരമായ മാറ്റം തന്നെയാണ് ക്യാപ്റ്റൻ കോഹ്‌ലിക്ക് തിരിച്ചടിയാകുന്നതും.
വിരാട് കോഹ്‌ലിയുടെ രാജിയെപ്പറ്റി മുൻ ഇന്ത്യൻ താരം വസീം ജാഫർ ട്വീറ്റ് ചെയ്തതും ഇതുതന്നെയായിരുന്നു. ‘വിദേശത്ത് ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത് മഹാ സംഭവമായി കണ്ടിരുന്ന കാലഘട്ടത്തിലാണ് വിരാട് കോഹ്‌ലി ടീം ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻസി ഏറ്റെടുക്കുന്നത്. 8 വർഷത്തിനിപ്പുറം അദ്ദേഹം ആ സ്ഥാനത്തുനിന്ന് പടിയിറങ്ങുമ്പോൾ വിദേശത്ത് ഇന്ത്യ ഒരു ടെസ്റ്റ് മത്സരം തോൽക്കുന്നത് മഹാസംഭവമായി കാണുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നു. അതുതന്നെയാണ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഇന്ത്യൻ ടീമിനു നൽകിയ ഏറ്റവും മികച്ച സംഭാവന’ – വസീം ജാഫർ ട്വീറ്റ് ചെയ്തു.
ക്യാപ്റ്റനെന്ന നിലയിൽ 68 ടെസ്റ്റുകളിൽ നിന്ന് 40 വിജയങ്ങൾ (24 ഹോം, 16 എവേ) നേടിയ അദ്ദേഹം ഇന്ത്യയുടെ ഏറ്റവും മികച്ച വിജയിയാണ്. അദ്ദേഹത്തിന്റെ സമകാലികരെക്കാൾ കൂടുതൽ നേട്ടങ്ങൾ സ്വന്തം പേരിൽ കുറിക്കാനായത് അയാളുടെ നേട്ടം തന്നെയാണ്. ചരിത്രത്തിലെ ഏതൊരു ടെസ്റ്റ് ക്യാപ്റ്റന്റെയും ഏറ്റവും മികച്ച നാലാമത്തെ റെക്കോർഡ് സ്വന്തമാക്കിയാണ് അയാൾ പടിയിറങ്ങുന്നത്. ഗ്രേയിം സ്മിത്ത് (53), റിക്കി പോണ്ടിങ് (48), സ്റ്റീവ് വോ (41) എന്നീ ഇതിഹാസതാരങ്ങൾ മാത്രമാണ് കോഹ്‌ലിക്ക് മുൻപിലുള്ളത്.
ഏകദിന – ട്വന്റി20 ക്യാപ്റ്റൻ സ്ഥാനം കോഹ്‌ലി രാജിവെച്ചപ്പോൾ അത് ഇത്രയേറെ ചർച്ചയായിരുന്നില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. എന്നാൽ ടെസ്റ്റ് ക്യാപറ്റൻ സ്ഥാനം രാജിവെച്ചപ്പോൾ ഉണ്ടായ ഇത്രയും വലിയ ചർച്ചക്ക് കാരണം ടെസ്റ്റ് ക്രിക്കറ്റിനെ അദ്ദേഹം ഏറെ ഊർജ്ജസ്വലമാക്കി എന്നത് തന്നെയാണ്. തന്റെ മുൻഗാമികളായിരുന്ന എം.എസ് ധോണിയും സൗരവ് ഗാംഗുലിയുമെല്ലാം അദ്ദേഹത്തിന്റെ നേട്ടത്തോളം എത്തില്ല.
ഇന്ത്യയെ നയിച്ച സൗരവ് ഗാംഗുലിക്ക് 28 വിദേശ ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 11 ജയവും 10 തോൽവിയുമാണ് നേടാനായത്. 30 വിദേശ ടെസ്റ്റ് മത്സരങ്ങളിൽ ടീം ഇന്ത്യയെ നയിച്ച എം.എസ്. ധോണിക്ക് 6 വിജയവും 15 തോൽവിയുമാണ് ഉണ്ടായത്. എന്നാൽ കോഹ്‌ലി, 36 വിദേശ ടെസ്റ്റ് മത്സരങ്ങളിൽ 16 എണ്ണത്തിൽ ടീമിനെ വിജയത്തിലെത്തിച്ചു. 14 മത്സരങ്ങളിൽ തോൽവി അറിഞ്ഞു. ധോണി 9 വിദേശ ടെസ്റ്റ് മത്സരങ്ങൾ സമനിലയിലെത്തിച്ചപ്പോൾ ഗാംഗുലിയുടെ 7 മത്സരങ്ങളിൽ സമനില നേടി. എന്നാൽ ഇവരെക്കാൾ അധികം മത്സരങ്ങളിൽ ടീം ഇന്ത്യയെ നയിച്ച കോഹ്‌ലിയുടെ പേരിലുള്ളത് 6 സമനിലകളാണ്.
മുകളിലെ കണക്കുകൾ പറയുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ജയം അല്ലെങ്കിൽ തോൽവി എന്ന നിലയിലേക്ക് സമനിലകളിലൂടെ മാത്രം പോയിരുന്ന ടെസ്റ്റ് ക്രിക്കറ്റിനെ മാറ്റാനും കോഹ്‌ലിക്ക് ആയി. ടെസ്റ്റിന്റെ പതിവ് ശൈലികൾക്കപ്പുറത്തേക്ക് റെസ്റ്റിനെ വളർത്താൻ കോഹ്‌ലിക്ക് കഴിഞ്ഞു.
2014ലെ ഓസ്ട്രേലിയൻ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ക്യാപ്റ്റൻ ധോണി വിട്ടുനിന്നതോടെയാണ് വിരാട് കോഹ്‌ലിക്ക് ആദ്യമായി ഇന്ത്യൻ ടീമിനെ നയിക്കാൻ അവസരം ലഭിച്ചത്. അഡ്‌ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടി കോലി തന്റെ വരവറിയിച്ചു. ആ മത്സരം ഇന്ത്യ 48 റൺസിന് തോറ്റെങ്കിലും അവസാന നിമിഷം വരെ വിജയപ്രതീക്ഷ നൽകിയാണ് ടീം ഇന്ത്യ കീഴടങ്ങിയത്. അതൊരു തിരിച്ചറിവായിരുന്നു. തോൽവി ഉറപ്പായാലും മത്സരത്തിന്റെ അവസാന പന്തുവരെ പോരാടുക എന്ന ഓസീസ് നയം തങ്ങൾക്കും വഴങ്ങുമെന്ന് ഇന്ത്യൻ ടീം തിരിച്ചറിഞ്ഞ മത്സരം.
കോഹ്‌ലി അമിതമായ ആക്രമണോത്സുകനായ ഒരു കൗമാരക്കാരൻ ആയിരുന്നപ്പോൾ അദ്ദേഹം മാറിയില്ലെങ്കിൽ ടീം ഇന്ത്യയിൽ അധിക കാലം നിൽക്കില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്. എന്നാൽ തന്റെ ആക്രമണോത്സുകത ടീം ഇന്ത്യയുടെ തന്നെ മുഖമുദ്രയാക്കാൻ അയാൾക്ക് കഴിഞ്ഞു.
രാജി പ്രഖ്യാപന വേളയിൽ, തന്റെ ക്രിക്കറ്റിൽ താൻ ‘ഒന്നും ഉപേക്ഷിച്ചിട്ടില്ലെന്ന്’ കോഹ്‌ലി പറഞ്ഞു. പ്രതിബദ്ധതയുള്ള, ആത്മവിശ്വാസവും, പ്രചോദനവും നൽകുന്ന തനിക്ക് ഇഷ്ടമില്ലാത്തത് വെട്ടിത്തുറന്ന് പറയുന്ന കോഹ്‌ലി ഇനിയും ഇവിടെ കാണും എന്ന് തന്നെയാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
സാമ്പത്തികമായി ആത്മവിശ്വാസമുള്ള ഇന്ത്യയുടെ പോസ്റ്റർ ബോയ് സച്ചിൻ ടെണ്ടുൽക്കറാണെങ്കിൽ, കോഹ്‌ലി മാനസികമായി ആത്മവിശ്വാസമുള്ളവന്റെ പോസ്റ്റർ ബോയ് ആണെന്നാണ് പ്രമുഖ സ്പോർട്സ് എഴുത്തുകാർ കോഹ്‌ലിയെ വിശേഷിപ്പിക്കാറുള്ളത്.
ക്യാപ്റ്റൻ സ്ഥാനം പോയാലും വിരാട് കോഹ്‌ലി എന്ന ബാറ്റ്‌സ്മാൻ നിലനിൽക്കും. ഒരു പക്ഷേ ക്യാപ്റ്റന്റെ അവസാനം ബാറ്റിങ്ങിൽ അദ്ദേഹം ഉയിർത്തെഴുന്നേൽക്കും. രണ്ട് വർഷമായി അദ്ദേഹം ഒരു അന്താരാഷ്ട്ര സെഞ്ച്വറി നേടിയിട്ടില്ല. അത് അദ്ദേഹത്തിന്റെ തന്നെ കടുത്ത വിമർശകനായ കോഹ്‌ലിയെ വിഷമിപ്പിക്കുന്നതായിരിക്കണം.
മൂന്നു ഫോർമാറ്റിലുമായി 213 മത്സരങ്ങളിൽ കോഹ്‌ലി ടീം ഇന്ത്യയെ നയിച്ചിട്ടുണ്ട്. അതിൽ 135 എണ്ണത്തിലും ഇന്ത്യ ജയിച്ചു. 60 മത്സരങ്ങളിൽ മാത്രമാണ് കോഹ്‌ലിക്ക് തോൽവി അറിയേണ്ടിവന്നത്.