തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ 17 പേരെക്കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. 14 പേര്‍ക്ക് നേരിട്ടാണ് നിയമനം.23,000 മുതല്‍ ഒരുലക്ഷം വരെയാണ് ഇവരുടെ ശമ്പളം. ചീഫ് വിപ്പിന്റെ പേഴ്സണല്‍ സ്റ്റാഫുകളുടെ എണ്ണം ഇതോടെ 24 ആയി. ചീഫ് വിപ്പ് ചുമതലയേറ്റപ്പോള്‍ പേഴ്സണല്‍ സ്റ്റാഫിലേക്ക് ഏഴുപേരെ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതിനുപുറമേയാണ് ഇപ്പോഴത്തെ നിയമനം.
ചീഫ് വിപ്പിന്റെ പ്രൈവറ്റ് സെക്രട്ടറിയായി ഡോ. റെൽഫി പോൾ, മൂന്ന് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാർ, രണ്ട് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി. രണ്ട് അസിസ്റ്റന്റ്, അഞ്ച് ക്ലർക്കുമാർ, നാല് ഓഫീസ് അറ്റൻഡന്റ്‌സ് എന്നിവരെയാണ് നിയമിച്ചത്. കേരള കോൺഗ്രസിന്റെ നോമിനീസ് തന്നെയാണ് നിയമനം ലഭിച്ച ഭൂരിഭാഗം പേരും എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചിലർ സിപിഎമ്മിന്റേയും നോമിനിമാരാണ്. പേഴ്‌സണൽ സെക്രട്ടറിക്കും അഡീഷണൽ പേഴ്‌സൽ സെക്രട്ടറിക്കും 1,07,800 മുതൽ 1,60,000 സ്‌കെയിലിലാണ് ശമ്പളം. രണ്ട് വർഷം പൂർത്തിയാക്കിയാൽ ഇവരെല്ലാം പെൻഷനും അർഹരാകും.

















