ലണ്ടന്‍: യു.കെയില്‍ കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപകമായി പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്.തുടര്‍ച്ചയായ മൂന്നാം ദിവസവും ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് പ്രതിദിന കോവിഡ് കേസുകളുടെ വര്‍ധന.
ഒമിക്രോണാണ് ഇപ്പോള്‍ രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന പ്രധാന വകഭേദം. ഒരാഴ്ച മുമ്ബ് മുന്നറിയിപ്പ് നല്‍കിയ സുനാമി ഇപ്പോള്‍ ഞങ്ങളെ ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും സ്കോട്ട്ലന്റ് ഫസ്റ്റ് മിനിസ്റ്റര്‍ നികോള സ്റ്റര്‍ജന്‍ അറിയിച്ചു.യൂറോപ്പില്‍ ഏറ്റവും വേഗത്തില്‍ വാക്സിന് വിതരണം പൂര്‍ത്തിയാക്കുന്നതിനൊപ്പം ഒമിക്രോണിന്‍റെ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുക കൂടിയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറഞ്ഞു.
വെള്ളിയാഴ്ച 93,045 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതായി ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചു. പുതുതായി കൂടുതല്‍ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ യു.കെയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1.11 കോടിയായി. 111 മരണവും പുതുതായി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,47,000 ആയി.
















