ദുബൈ: ഇന്റര്‍നാഷനല്‍ ഓട്ടോമൊബൈല്‍ ഫെഡറേഷന് (എഫ്.ഐ.എ) പ്രസിഡന്റായി മുഹമ്മദ് ബിന്‍ സുലായമിനെ തെരഞ്ഞെടുത്തു.ആദ്യമായാണ് യൂറോപ്പിൻറെ പുറത്തുനിന്നൊരാള്‍ എഫ്.ഐ.എയുടെ തലപ്പത്ത് എത്തുന്നത്. 60കാരനായ സുലായം മോട്ടോര്‍ സ്പോര്‍ട്സില്‍ പ്രശസ്തനാണ്.
യു.എ.ഇ നാഷനല്‍ ഒളിമ്ബിക് കമ്മിറ്റിയുടെ സെക്രട്ടറി ജനറലാണ്. ബ്രിട്ടെന്റ ഗ്രഹാം സ്റ്റോക്കറെ പിന്തള്ളിയാണ് സുലായം പ്രസിഡന്റായത്.സ്റ്റോക്കര്‍ 36.62 ശതമാനം വോട്ട് നേടിയപ്പോള്‍ സുലായം 61.62 ശതമാനം വോട്ട് നേടി. 12 വര്‍ഷമായി ഫ്രഞ്ചുകാരന് ജീന്‍ ടോഡറ്റ് ആയിരുന്നു പ്രസിഡന്റ്.
















