ഹൈദരാബാദ്: മൂന്നുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ 50കാരനായ രോഗിയില്‍നിന്ന് നീക്കം ചെയ്തത് 156 മൂത്രത്തില്‍ കല്ലുകള്‍.ഹൈദരാബാദിലെ പ്രീതി യൂറോളജി ആന്‍ഡ് കിഡ്നി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ഇത്രയധികം കല്ലുകള്‍ ആദ്യമായാണ് ഒരു രോഗിയില്‍നിന്ന് നീക്കം ചെയ്യുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അധ്യാപകനായ രോഗിയുടെ അടിവയറ്റില്‍ ദിവസങ്ങളായി വേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൂത്രത്തില്‍ കല്ലാണെന്ന് തിരിച്ചറിഞ്ഞു. നിരവധി കല്ലുകളുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ.
താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെയാണ് കല്ലുകള്‍ പൂര്‍ണമായും നീക്കം ചെയ്തതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.രോഗിയില്‍നിന്ന് മുഴുവന്‍ കല്ലുകളും നീക്കം ചെയ്തു. രോഗി ആരോഗ്യവാനാണെന്നും ഡോ. ചന്ദ്ര മോഹന്‍ പറഞ്ഞു.
















