അബുദാബി: പതിവായി യാത്ര ചെയ്യുന്നവര്‍ക്കായി വേള്‍ഡ് പാസ് പുറത്തിറക്കി ഇത്തിഹാദ് എയര്‍വേയ്‌സ്.ഇന്ത്യ, പാകിസ്താന്‍, യുകെ, അയര്‍ലാന്‍ഡ്, ജിസിസി രാജ്യങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പതിവായി യാത്ര ചെയ്യുന്നവര്‍ക്ക് ഇത്തിഹാദ് വേള്‍ഡ് പാസ് പ്രയോജനപ്രദമാകും.
ബിസിനസ്, ഇക്കണോമി ക്ലാസുകളില്‍ 6 മുതല്‍ 40 വരെ സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാമെന്നതും വേള്‍ഡ് പാസിന്റെ പ്രത്യേകതയാണ്.വേള്‍ഡ് പാസ് ഉടമകള്‍ക്ക് പരിധിയില്ലാത്ത സൗജന്യ റീബുക്കിങും റദ്ദാക്കലും നടത്താനും കഴിയും. വാര്‍ഷിക പാസ് ഉടമകള്‍ക്കു യാത്ര എളുപ്പത്തിലും വേഗത്തിലും പുനഃക്രമീകരിക്കാനുള്ള അവസരമുണ്ട്.
















