മിക്ക കുട്ടികള്‍ക്കും ജങ്ക് ഫുഡ്സിനോടാണ് പ്രിയം.അത് അവരില്‍ അമിത വണ്ണമുണ്ടാക്കും.അതുകൊണ്ട് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ചില ഹെല്‍ത്തി സ്നാക്ക്സ്. ആപ്പിള്‍ വിത്ത് പീനട്ട് ബട്ടര്‍ – ആപ്പിള്‍ ചെറിയ കഷ്ണങ്ങളാക്കി ക്രിസ്പി രൂപത്തില്‍ ആക്കുക. ഇത് പീനട്ട് ബട്ടര്‍ തേച്ചു കൊടുക്കൂ. കുട്ടികള്‍ക്ക് ഇഷ്ടമാകും.സാലഡ് കുക്കുംബര്‍ വിത്ത് ലെമണ്‍ – സാലഡ് തയാറാക്കാന്‍ ഉപയോഗിക്കുന്ന വെള്ളരിക്ക നീളത്തില്‍ കഷ്ണങ്ങളാക്കി നാരങ്ങാനീരില്‍ മുക്കി കൊറിക്കാവുന്നതാണ്.കപ്പലണ്ടി അധികം ഉപ്പോ മസാലയോ ചേര്‍ക്കാതെ വറുത്ത് കൊടുക്കൂ. കറുമുറെ കൊറിച്ച് രസിക്കാം.
ഡ്രൈ ഫ്രൂട്ട്സ് – ഡ്രൈ ഫ്രൂട്ട്സ് കഴിക്കാന്‍ മടിയാണെങ്കില്‍ ടിവി കാണുന്ന നേരത്ത് ഇതു കൊച്ചുകുട്ടികള്‍ക്ക് കൊടുത്തു നോക്കൂ. അവര്‍ അറിയാതെ തന്നെ കഴിച്ചു തീര്‍ത്തുകൊള്ളും. ഈന്തപ്പഴം, ബദാം, കശുവണ്ടി എന്നിവ ഇങ്ങനെ നല്‍കാം.വേവിച്ച പയറുവര്‍ഗങ്ങള്‍- ചെറുപയര്‍ മുളപ്പിച്ച് തേങ്ങ ചിരകിയിട്ട് നല്‍കി നോക്കൂ. ടിവി കാഴ്ചയ്ക്കിടയില്‍ കുട്ടികള്‍ കഴിക്കാനിടയുണ്ട്.സാലഡ്- എളുപ്പത്തില്‍ നല്‍കാവുന്ന സ്നാക്ക്സ് ആണ് സാലഡ്. പച്ചക്കറികളും പഴവര്‍ഗങ്ങളും ചെറുതായി അരിഞ്ഞ് സാലഡ് തയാറാക്കാം. അധികം മധുരം ഉപയോഗിക്കരുതെന്ന് മാത്രം.
















