ബെല്‍സ് പാള്‍സി അഥവാ ഫേഷ്യല്‍ പാള്‍സി മുഖം ഒരു വശത്തേക്ക് കോടുന്ന അസുഖമാണ്. ഈ അസുഖം വളരെ സാധാരണയായി കാണുന്ന അവസ്ഥയാണ്.ലക്ഷത്തില്‍ 50 മുതല്‍ 60 വരെ ആളുകള്‍ക്ക് ഈ രോഗം വരാം. കൂടാതെ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ഈ അസുഖമുണ്ടാകുന്നു. പ്രായം കൂടുംതോറും എഴുപത് വയസ്സിനുമുകളിലുള്ളവര്‍ക്ക് ഈ അസുഖം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
പലപ്പോഴും ഈ അസുഖം വരാനുള്ള കാരണം കാണാറില്ല. പക്ഷേ 70 ശതമാനം പേരിലും വിവിധ പഠനങ്ങളിലും കണ്ടെത്തിയിരിക്കുന്നത് ഹെര്‍പ്‌സ് സിമ്ബ്‌ളക്‌സ് വണ്‍ എന്ന വൈറസ് നമ്മുടെ മുഖത്തുള്ള ഓരോ പേശിയ്ക്കും സപ്ലൈ ചെയ്യുന്ന ഒരു ഞരമ്ബുണ്ട്. സെവന്‍ത് നെര്‍വ് എന്നാണ് ഇതിനെ വിളിക്കുന്നത്. ഈ ഞരമ്ബ് ഫെഷ്യല്‍ കനാലിലൂടെയാണ് വരുന്നത്. ഈ ഭാഗത്ത് ഒരു നീര്‍ക്കെട്ട് വന്ന് ഞരമ്ബിന്റെ പ്രവര്‍ത്തനം കുറയ്ക്കുന്ന അസുഖമാണ് ബെല്‍സ് പാള്‍സി.
ഈ അസുഖം വരുന്നത് നാല്‍പത്തിയെട്ട് മണിക്കൂര്‍ അല്ലെങ്കില്‍ അഞ്ച് ദിവസം വരെ നീണ്ട് നീല്‍ക്കുന്ന പ്രക്രിയയിലൂടെയാണ്. ചില ആളുകള്‍ക്ക് രാവിലെ മുഖം കോടിയ അവസ്ഥയുണ്ടാകുന്നു. വൈകുന്നേരമാകുമ്ബോഴേക്കും അസുഖം കൂടും. ഓരോ ദിവസവും രോഗം കൂടിക്കൂടി വരുന്നതാണ് ബെല്‍സ് പാള്‍സിയില്‍ സംഭവിക്കുന്നത്. ഇതിന്റെ കൂടെ കൈകള്‍ക്കോ കാലുകള്‍ക്കോ ബലക്കുറവ്, രണ്ടായി കാണുക, ഛര്‍ദി, തലവേദന മറ്റു അസുഖങ്ങളൊന്നും തന്നെ കാണുകയില്ല.
മുഖത്തിന് കോട്ടം മാത്രമേ ഉണ്ടാകുകയുള്ളൂ. വെള്ളം കുടിക്കുമ്ബോള്‍ ഒരു വശത്തുകൂടി ഒലിച്ചിറങ്ങും, കണ്ണടയ്ക്കാന്‍ പ്രയാസം, വായില്‍ വെള്ളം നിറയ്ക്കാന്‍ ബുദ്ധിമുട്ട്, ഈ അവസ്ഥ വന്നുകഴിഞ്ഞാല്‍ ദിര്‍ഘദൂര യാത്ര ചെയ്യുമ്ബോള്‍, തണുപ്പടിക്കുമ്ബോള്‍, കാറ്റ് ഏല്‍ക്കുമ്ബോഴൊക്കെ അസ്വസ്ഥതയാണുണ്ടാവുക. ചില ആളുകള്‍ക്ക് ബെല്‍സ് പാള്‍സി വന്നു കഴിഞ്ഞാല്‍ ചെവിയുടെ പിറകില്‍ വേദനയുണ്ടാകുക, കണ്ണില്‍ നിന്ന് വെള്ളം ഒലിക്കുക, രുചിയില്‍ വ്യത്യാസം, ചെവിയില്‍ മൂളല്‍ അനുഭവപ്പെടുക എന്നിവയെല്ലാം അനുഭവപ്പെടുന്നു.
















